Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനായകൻ വിജയ് സേതുപതി,...

നായകൻ വിജയ് സേതുപതി, സംഗീതം എ.ആർ റഹ്മാൻ, നടി സായി പല്ലവി; ഈ മണിരത്നം ചിത്രം നിരാശപ്പെടുത്തില്ല...

text_fields
bookmark_border
നായകൻ വിജയ് സേതുപതി, സംഗീതം എ.ആർ റഹ്മാൻ, നടി സായി പല്ലവി; ഈ മണിരത്നം ചിത്രം നിരാശപ്പെടുത്തില്ല...
cancel
camera_alt

സായി പല്ലവിയും വിജയ് സേതുപതിയും 

ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നിൽ തമിഴ് സിനിമയിലെ അതുല്യരായ മൂന്ന് പ്രതിഭകൾ ഒന്നിക്കുന്നു. വിജയ് സേതുപതിയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന പുതിയ പ്രണയ ചിത്രം സംവിധാനം ചെയ്യുന്നത് സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയ സംവിധായകൻ മണിരത്നം ആണ്.

2018ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമായ 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിലാണ് സേതുപതിയും മണിരത്നവും അവസാനമായി ഒന്നിച്ചത്. സായി പല്ലവി സേതുപതി ജോഡി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാകും എന്ന പ്രതീക്ഷയിലാണ് സംവിധായകൻ. ധ്രുവ് വിക്രമിനെയും രുക്മിണി വസന്തിനെയും പ്രധാന വേഷങ്ങളിലേക്ക് പരിഗണിച്ചിരുന്നുവെന്നും സിലംബരസനും തെരഞ്ഞെടുത്തവരില്‍ ഒരാളായിരുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും മദ്രാസ് ടാക്കീസ് ​​പ്രൊഡക്ഷന്‍ 23 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലേക്ക് വിജയ് സേതുപതിയെയും സായി പല്ലവിയെയും അന്തിമമാക്കിയിട്ടുണ്ട്.

മണിരത്നം സംവിധാനത്തിലേക്ക് എ.ആർ. റഹ്മാൻ തിരിച്ചെത്തുമെന്നത് ഈ പ്രോജക്ടിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. 1992 ലെ പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ റോജയിൽ ആരംഭിച്ച അവരുടെ ഐതിഹാസിക സഹകരണം പിന്നീടുള്ള ചിത്രങ്ങളിലും ചരിത്രം സൃഷ്ടിച്ചവയാണ്. മണിരത്നം ചിത്രങ്ങളിലെ ഗാനങ്ങൾ പ്രേക്ഷകർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവയുമാണ്. റോജ, ബോംബെ ദിൽ സേ, പൊന്നിയിൻ സെൽവൻ വരെയുള്ള സിനിമകളിലെ ഏറ്റവും മികച്ച ശബ്ദട്രാക്കുകൾ ഇരുവരുടെയും സംഭാവനയാണ്.

മണിരത്നത്തിന്റെ സ്വന്തം നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരു റൊമാന്റിക് എന്റർടെയ്‌നർ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 2026 അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ചിത്രത്തിന്‍റെ ഔദ്യോഗിക പേര് പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sai pallaviVijay SethupathiMani RatnamEntertainment NewsAR Rahman
News Summary - Mani Ratnam reunites with Vijay Sethupathi and AR Rahman
Next Story