ദിൽസേക്ക് ശേഷം ഷാരൂഖ് ഖാനുമായി സംഭവിച്ചത്; നടനുമായി സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് മണിരത്നം
text_fieldsസൂപ്പർ ഹിറ്റ് ചിത്രമായ ദിൽസേക്ക് ശേഷം ഷാരൂഖ് ഖാനുമായി ചിത്രം ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി മണിരത്നം. പുതിയ ചിത്രമായ പൊന്നിയിൻ സെൽവനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'പല പരിപാടികളിലും താൻ പലപ്പോഴും ഷാരൂഖ് ഖാനെ കാണാറുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിനായി ഒരു തിരക്കഥ തയ്യാറായിട്ടില്ല. ഒരു ആശയം ലഭിച്ചുകഴിഞ്ഞാൽ സിനിമക്കായി ഷാരൂഖ് ഖാനെ സമീപിക്കും'; മണിരത്നം പറഞ്ഞു.
1998 ൽ പുറത്ത് ഇറങ്ങിയ റൊമാന്റിക് ത്രില്ലർ ചിത്രമാണ് ദിൽസേ. മനീഷ കൊയ്രാള, പ്രീതി സിൻറ എന്നിവരാണ് ചിത്രത്തിലെ നായികമാർ. എ.ആർ. റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്.
മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവൻ റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 30 ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഐശ്വര്യ റായി ബച്ചൻ ഇരട്ട വേഷത്തിൽ എത്തുന്ന പൊന്നിയിൻ സെൽവനിൽ തെന്നിന്ത്യൻ സിനിമയിലെ വൻതാരനിരയാണ് അണിനിരക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

