Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right​'ഗോഡ്​സെ'യുടെ ജീവിതം...

​'ഗോഡ്​സെ'യുടെ ജീവിതം സിനിമയാകുന്നു; പ്രഖ്യാപിച്ചത്​ ഗാന്ധി ജയന്തി ദിനത്തിൽ

text_fields
bookmark_border
godse movie
cancel

മുംബൈ: ഗാന്ധി ജയന്തി ദിനത്തിൽ രാഷ്​ട്ര പിതാവിന്‍റെ ഘാതകൻ നാഥുറാം ഗോഡ്​സെയുടെ പേരിൽ സിനിമ പ്രഖ്യാപിച്ച്​ മഹേഷ്​ മഞ്​ജരേക്കർ. സന്ദീപ്​ സിങ്ങിന്‍റെ ഹൗസ്​ ലെജൻഡ്​ ഗ്ലോബൽ സ്റ്റുഡിയോയും രാജ്​ ഷാൻദിലിയാസിന്‍റെ തിങ്ക്​ഇങ്ക്​ പിക്​ചേഴ്​സും ചേർന്നാണ് ചിത്രം​ നിർമിക്കുന്നത്​.

സ്വതന്ത്ര വീർ സവർക്കർ, വൈറ്റ്​ എന്നീ ചിത്രങ്ങൾക്ക്​ ശേഷം മഹേഷ്​ മഞ്​ജരേക്കറും ലെജൻഡ്​ ഗ്ലോബൽ പിക്​ചേഴ്​സും കൈകോർക്കുന്ന മൂന്നാമത്തെ ചിത്രമാണ്​ ഗോഡ്​സെ. ചിത്രത്തിന്‍റെ ടീസർ മഞ്​ജരേക്കർ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.

ആരാണ് ശരി ആരാണ്​ തെറ്റ്​ എന്ന്​ തീരുമാനിക്കാൻ പ്രേക്ഷകരെ അനുവദിക്കുക എന്നതാണ് 'ഗോഡ്‌സെ'യുടെ ഉദ്ദേശ്യമെന്ന് സംവിധായകൻ മഹേഷ് മഞ്ജരേക്കർ പറഞ്ഞു.

'നാഥുറാം ഗോഡ്‌സെയുടെ കഥ എപ്പോഴും എന്‍റെ ഹൃദയത്തോട് ചേർന്നിരുന്നു. ഈ സ്വഭാവത്തിലുള്ള ഒരു സിനിമയുമായി മുന്നോട്ടു വരാൻ വളരെയധികം ധൈര്യം ആവശ്യമാണ്. ഇത്തരം വിഷയങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത കഥപറച്ചിലിലും വിശ്വസിക്കുന്നു. ഗാന്ധിക്കെതിരെ വെടിവെച്ച ആൾ എന്നല്ലാതെ ഗോഡ്‌സെയെ കുറിച്ച്​ ആളുകൾക്ക് അധികമൊന്നും അറിയില്ല. അദ്ദേഹത്തിന്‍റെ കഥ പറയുമ്പോൾ, ഞങ്ങൾ ആരെയും സംരക്ഷിക്കാനോ ആർക്കെതിരെയും സംസാരിക്കാനോ ആഗ്രഹിക്കുന്നില്ല. ആരാണ് ശരിയെന്നോ തെറ്റെന്നോ അത് പ്രേക്ഷകർക്ക് വിട്ടുകൊടുക്കും'-മഞ്​ജരേക്കർ പ്രസ്​താവനയിൽ പറഞ്ഞു.

ചിത്രത്തിലെ അഭിനേതാക്കളെ ഇനിയും നിശ്ചയിച്ചിട്ടില്ല. അടുത്ത വർഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്​ റിപ്പോർട്ട്​. തിരക്കഥ രചന പുരോഗമിക്കുകയാണ്​. ഗാന്ധിജിയുടെ 152ാം ജന്മവാർഷിക ദിനമായിരുന്ന ശനിയാഴ്ച 'ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. ​ നിരവധി പേർ ഗാന്ധിയെ അപമാനിക്കുന്നതും ഗോഡ്​സെയെ പ്രശംസിക്കുന്നതുമായ കുറിപ്പുകളും ചിത്രങ്ങളും മൈക്രോബ്ലോഗിങ്​ സൈറ്റിൽ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nathuram godsegandhi jayantiMahesh ManjrekarGodse film
News Summary - Mahesh Manjrekar announces film on gandhi assassin Nathuram Godse On Gandhi Jayanti
Next Story