ഷറഫുദ്ദീന്‍റെ നായികയായി ബിന്ദുപണിക്കരുടെ മകൾ കല്ല്യാണി; ‘മധുവിധു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsകല്ല്യാണി പണിക്കർ, സായി കുമാർ, ബിന്ദു പണിക്കർ, മധുവിധു ചിത്രത്തിന്‍റെ പോസ്റ്റർ
വിഷ്ണു അരുണിന്‍റെ സംവിധാനത്തിൽ ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രമാണ് 'മധുവിധു'. ചിത്രത്തിൽ ബിന്ദു പണിക്കരുടെ മകൾ കല്ല്യാണി പണിക്കരാണ് നായിക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ ആണ് ചിത്രത്തിന്‍റെ സഹനിർമാണം നിർവ്വഹിക്കുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്‍കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ചിത്രം 2025 ൽ തന്നെ തിയേറ്ററുകളിലെത്തും എന്നാണ് നിലവിൽ പുറത്തുവരുന്നത്. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുൾ വഹാബ് ആണ്.
വേറിട്ട നിർമാണ മകവുകൊണ്ട് പ്രേക്ഷകശ്രദ്ദ നേടിയ 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ നിർമാണ രംഗത്തു സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഫാർസ് ഫിലിംസ് ആണ്. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ ക്രിസ്റ്റി സെബാസ്ട്യൻ, കലാസംവിധാനം ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ദിവ്യ ജോർജ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ട- അഖിൽ സി തിലകൻ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ് നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

