'സാമൂഹിക പ്രസക്തമായ സന്ദേശം ഉൾകൊള്ളുന്നു, പ്രിന്‍സ് ആന്റ് ഫാമിലി എല്ലാവരും കണ്ടിരിക്കേണ്ട സിനിമ' -എം.എ ബേബി
text_fieldsദിലീപ് നായകനായി തിയറ്ററില്‍ എത്തിയ ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ഈ ചിത്രം എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി അഭിപ്രായപ്പെട്ടു. പ്രിന്‍സ് ആന്റ് ഫാമിലി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ്. സാമൂഹിക പ്രസക്തമായ സന്ദേശം ഈ സിനിമയില്‍ നിന്നും കാണികളുടെ മനസിലേക്ക് എത്തും. ഡല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ട ശേഷമാണ് നേതാവിന്‍റെ പ്രതികരണം.
'വസ്തുത അറിഞ്ഞുവേണം എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍. അല്ലാത്തപക്ഷം അത് പലരുടെയും ജീവനെതന്നെ ബാധിക്കുന്ന പ്രശ്‌നമാവുമെന്ന സന്ദേശമാണ് ഈ സിനിമ നല്‍കുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കേട്ടതിന് പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പല തരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചിലത് ബോധപൂര്‍വവും ചിലത് അറിയാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതെല്ലാം കണ്ടു ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകന്‍ ബിന്റോയ്ക്കും അണിയറ പ്രവത്തകര്‍ക്കും ആശംസ നല്‍കുന്നു' എം.എ ബേബി പറഞ്ഞു.
ജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150-ാം മത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണിത്. ഒരു വർഷത്തിനുശേഷമാണ് ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിൽ ദിലീപിനോടൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും,കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

