മരുനഗരക്കഥയുമായി ലാല്‍ ജോസ്, ഇക്ബാല്‍ കുറ്റിപ്പുറം ടീം വീണ്ടും
text_fieldsസൗബിന്‍ ശാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബൈയില്‍ ആരംഭിച്ചു. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന നാലാമത്തെ തിരക്കഥയാണിത്. പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ സലിം കുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്നു കുട്ടികളും പ്രധാന വേഷങ്ങളിലെത്തുന്നു.
തോമസ് തിരുവല്ല ഫിലിംസിൻെറ ബാനറില്‍ തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രത്തിൻെറ ഛായാഗ്രഹണം അജ്മല്‍ ബാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വർഗീസ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍-സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമവര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍, വിതരണം-എല്‍ ജെ ഫിലിംസ്.

