‘കിങ്’ പോസ്റ്റർ വിവാദത്തിൽ: ഷാരൂഖ് ചിത്രം ‘ധുരന്ധർ 2’വിന്റെ പകർപ്പെന്ന് സോഷ്യൽ മീഡിയ
text_fieldsകിങ്, ധുരന്ധർ
ബോളിവുഡ് കിങ് ഷാരൂഖ് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നർ 'കിങ്ങിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച. ചിത്രത്തിന്റെ പോസ്റ്റർ രൺവീർ സിങ്ങിന്റെ 'ധുരന്ധർ 2'ന്റെ പോസ്റ്ററിന്റെ പകർപ്പാണെന്നാണ് ആരോപണം. ഒക്ടോബർ 27 ചൊവ്വാഴ്ച പുറത്തിറങ്ങിയ പോസ്റ്ററിൽ ചുണ്ടിൽ റോസാപ്പൂവുമായി തീവ്രമായ ഭാവത്തിൽ നിൽക്കുന്ന ഷാരൂഖിനെയാണ് കാണുന്നത്.
ആക്ഷനും റൊമാൻസും ഇടകലർന്നതാണ് കഥാപാത്രമെന്ന് പോസ്റ്റർ സൂചന നൽകുമ്പോഴും, ഓൺലൈൻ ചർച്ചകളിൽ മുഴുവൻ പോസ്റ്റർ പകർപ്പാണെന്ന വിമർശനമാണ് നിറയുന്നത്. തീ നിറഞ്ഞ പശ്ചാത്തലം, ഫ്രെയിമിങ് എന്നിവയിലെ സാമ്യത ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയത്.
‘എല്ലാ മാസ്റ്റർപീസിനും ഒരു 'കിങ്' പോസ്റ്റർ വിവാദത്തിൽ: ഷാരൂഖ് ചിത്രം 'ധുരന്ധർ 2'വിന്റെ പകർപ്പെന്ന് സോഷ്യൽ മീഡിയവിലകുറഞ്ഞ പകർപ്പുണ്ട്’ എന്നായിരുന്നു ഒരാളുടെ പരിഹാസം. ‘നിങ്ങൾക്ക് സൗന്ദര്യാത്മകതയും തീയും ഫ്രെയിമും പകർത്താൻ ശ്രമിക്കാം. പക്ഷേ നിങ്ങൾക്ക് ഒരിക്കലും ധുരന്ധർ ആകാൻ കഴിയില്ല, ഷാരൂഖ് ഖാന്റെ കിങ് പോസ്റ്റർ വിലകുറഞ്ഞ എ.ഐ നിർമിത കോപ്പിയാണ് എന്നാണ് മറ്റൊരു കമന്‍റ്. ആദ്യത്തെ പോസ്റ്റർ ബ്രാഡ് പിറ്റിന്റെ F1 ൽ നിന്നും രണ്ടാമത്തേത് രൺവീർ സിങ്ങിന്റെ ധുരന്ധർ 2 ൽ നിന്നും കോപ്പിയടിച്ചതാണ്. ഇനി സങ്കൽപ്പിക്കുക, മുഴുവൻ സിനിമയും എത്ര സിനിമകളുടെ കോപ്പിയായിരിക്കുമെന്ന് എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' 2026 ഡിസംബർ 24ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ക്രിസ്മസ് റിലീസ് ആയതിനാൽ വലിയ മത്സരമാണ് പ്രതീക്ഷിക്കുന്നത്. 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ', 'ഡ്യൂൺ: പാർട്ട് ത്രീ', നാഗാർജുനയുടെ 'കിങ്100' എന്നീ വലിയ ചിത്രങ്ങളും ഇതേ സമയത്താണ് റിലീസ് ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ വലിയ താരനിരയാണുള്ളത്. മകൾ സുഹാന ഖാൻ, ദീപിക പദുകോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അർഷാദ് വാർസി, അനിൽ കപൂർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 2023ൽ പത്താൻ, ജവാൻ, ഡങ്കി എന്നീ മൂന്ന് ബ്ലോക്ക്ബസ്റ്ററുകളാണ് ഷാരൂഖിന്റെ അവസാന റിലീസുകൾ. അതിന് ശേഷം എത്തുന്ന 'കിങ്' വീണ്ടും വിജയക്കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

