Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപകർന്നാടിയത്...

പകർന്നാടിയത് ഐശുമ്മയുടെ സങ്കടം; പുരസ്കാരത്തിളക്കത്തിൽ ദേവി വർമ

text_fields
bookmark_border
പകർന്നാടിയത് ഐശുമ്മയുടെ സങ്കടം; പുരസ്കാരത്തിളക്കത്തിൽ ദേവി വർമ
cancel

തൃ​പ്പൂ​ണി​ത്തു​റ: മു​ഴു​നീ​ള ക​ഥാ​പാ​ത്രം​കൊ​ണ്ട്​ ആ​ദ്യ​ത്തേ​തെ​ന്ന്​ പ​റ​യാ​വു​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ക​വി​ന്​ പു​ര​സ്​​കാ​ര​ത്തി​ള​ക്ക​വു​മാ​യി തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി ദേ​വി വ​ർ​മ. ത​രു​ൺ മൂ​ത്തി സം​വി​ധാ​നം ചെ​യ്ത ‘സൗ​ദി വെ​ള്ള​ക്ക’​യി​ൽ ഐ​ഷ റാ​വു​ത്ത​ർ എ​ന്ന മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​യാ​യി​രു​ന്നു ദേ​വി വ​ർ​മ​യു​ടെ വേ​ഷ​പ്പ​ക​ർ​ച്ച. നി​സ്സാ​ര കേ​സി​ന്‍റെ പേ​രി​ൽ കോ​ട​തി ക​യ​റി ഇ​റ​ങ്ങേ​ണ്ടി വ​രു​ന്ന തോ​പ്പും​പ​ടി​ക്കാ​രി ‘ഐ​ശു​മ്മ’​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ പ്രേ​ക്ഷ​ക​ർ നെ​ഞ്ചേ​റ്റി.

‘തി​യ​റ്റ​റി​ൽ പോ​യി സി​നി​മ ക​ണ്ടി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​ഭി​ന​യം എ​ന്ന​ത് ചി​ന്ത​യി​ല്ലാ​യി​രു​ന്നു, സി​നി​മ​യി​ൽ വ​ന്ന​ശേ​ഷം അ​വാ​ർ​ഡി​നെ​പ്പ​റ്റി​യും ചി​ന്തി​ച്ചി​ട്ടി​ല്ല. ഞാ​ൻ കാ​ര​ണം അ​ഭി​ന​യി​ക്കു​ന്ന സി​നി​മ മോ​ശ​മാ​ക​രു​തെ​ന്ന്​ മാ​ത്ര​മാ​ണ്​ വി​ചാ​രി​ച്ച​ത്​’- ദേ​വി വ​ർ​മ പ​റ​യു​ന്നു.

മ​ക​ളു​ടെ മ​ക​ൻ സി​ദ്ധാ​ർ​ഥാ​ണ് സി​നി​മ പ്ര​വേ​ശ​ന​ത്തി​ന്​ കാ​ര​ണം. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് എ​ടു​ത്ത അ​മ്മൂ​മ്മ​യു​ടെ ഫോ​ട്ടോ സി​ദ്ധാ​ർ​ഥ്​ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. സി​ദ്ധാ​ർ​ഥി​ന്റെ സു​ഹൃ​ത്താ​യ സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി ഫോ​ട്ടോ ക​ണ്ട​തോ​ടെ ദേ​വി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ഭി​ന​യ​പാ​ട​വ​മോ കാ​ര്യ​മാ​യ മു​ൻ​പ​രി​ച​യ​മോ ഒ​ന്നും ഇ​ല്ലെ​ങ്കി​ലും സ​മ്മ​തം​മൂ​ളി സെ​റ്റി​ലെ​ത്തി​യ​തോ​ടെ ക​ണ്ടു​നി​ന്ന​വ​ർ കൈ​യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ഒ​പ്പ​മു​ള്ള​വ​രെ​ല്ലാം അ​മ്മ എ​ന്ന് വി​ളി​ച്ച് സ്നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. അ​തി​നാ​ൽ അ​ഭി​ന​യം എ​ന്ന ജോ​ലി ക​ടു​പ്പ​മു​ള്ള​താ​യി തോ​ന്നി​യി​ല്ലെ​ന്നും ദേ​വി വ​ർ​മ പ​റ​ഞ്ഞു. മു​മ്പ് ‘ചാ​ർ​ളി’ സി​നി​മ​യു​ടെ ത​മി​ഴ് പ​തി​പ്പാ​യ ‘മാ​ര’​യി​ൽ ചെ​റി​യ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശ്ര​ദ്ധ​നേ​ടി​യി​രു​ന്നി​ല്ല.

അ​മ്മ​യു​ടെ അ​ഭി​ന​യം​ക​ണ്ട് ത​ങ്ങ​ൾ​ത​ന്നെ അ​ത്ഭു​ത​പ്പെ​ട്ട​താ​യി മ​ക​ൻ ദേ​വ​ദാ​സ് വ​ർ​മ പ​റ​ഞ്ഞു. സൗ​ദി വെ​ള്ള​ക്ക​യി​ലെ അ​ഭി​ന​യ​ത്തി​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം പ്രേം​ന​സീ​ർ ജൂ​റി അ​വാ​ർ​ഡും ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ജൂ​റി അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു. 2002ൽ ​ഭ​ർ​ത്താ​വ് ര​വി വ​ർ​മ ത​മ്പു​രാ​ന്റെ മ​ര​ണ​ശേ​ഷം മ​ക​ൾ ശു​ഭ വ​ർ​മ, മ​ക​ൻ ദേ​വ​ദാ​സ് വ​ർ​മ, മ​രു​മ​ക​ൾ ര​മ എ​ന്നി​വ​രോ​ടൊ​പ്പം തൃ​പ്പൂ​ണി​ത്തു​റ വ​ട​ക്കേ​കോ​ട്ട മു​ല്ല​യ്ക്ക​ൽ ന​ഗ​റി​ൽ ക​ള​ഭം അ​പ്പാ​ർ​ട്​​മെ​ന്റി​ലാ​ണ് താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala State Film AwardDevi Varma
News Summary - kerala State Film Award: acting excellence of Devi Varma
Next Story