'കത്തനാർ-ദി വൈൽഡ് സോഴ്സറർ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ
text_fieldsറോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ 'കത്തനാർ-ദി വൈൽഡ് സോഴ്സറർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റർ പുറത്തിറക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം എത്തുന്നത്.
ചിത്രീകരണം പൂർത്തിയായ വിവരം ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘കത്തനാർ’ അതിൻറെ പരമാവധി മികവിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ജയസൂര്യ കുറിപ്പിൽ പറഞ്ഞിരുന്നു. ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ച് കൊണ്ടുള്ള പോസ്റ്റും ജയസൂര്യ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മലയാളത്തിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളിലൊന്നാണ് കത്തനാർ. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് മറ്റ് താരങ്ങൾ.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി.എഫ്.എക്സ് ആന്റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെയാണ് ചിത്രത്തിന്റെ അവതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

