‘അങ്കത്തട്ടിൽ ആയിഷ’; തൃശൂരിൽ കളരി അഭ്യസിച്ച് ഇഷ തൽവാർ
text_fieldsഇഷാ തൽവാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ
തട്ടത്തിൻ മറയത്തെന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഇഷ തൽവാർ. താരം സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്നും കളരി അഭ്യസിക്കുന്നതിന്‍റെ ചിത്രങ്ങളാണ് ഇഷ പങ്കുവച്ചിരിക്കുന്നത് .
ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് ഇഷ തല്‍വാര്‍ കളരി പരിശീലിക്കുന്നത്. അരയിൽ ചുവപ്പ് പട്ടുടുത്ത് ഗുരുക്കന്മാരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടി. ‘ആയിഷ കളരിയിലോ, ഇത് തട്ടമിട്ട ആയിഷയല്ല, അറക്കൽ ആയിഷ’, എന്നുതുടങ്ങി നിരവധി കമന്‍റുകളാണ് ആരാധകർ പോസ്റ്റിനുതാഴെ നൽകുന്നത്.
"വല്ലഭട്ട കളരിയില്‍ കളരിപ്പയറ്റ് പഠിക്കുകയാണ്. ഈ കലാരൂപത്തെ അതിന്റെ തനിമയോടെ പുനഃസ്ഥാപിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുകയും അവയെല്ലാം തങ്ങളുടെ കുടുംബത്തിലേക്ക് മനോഹരമായി പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പത്മശ്രീ ഗുരുജി ശങ്കരനാരായണ മേനോന് നന്ദി. ക്ഷമയോടെ എന്നെ പഠിപ്പിച്ച ഗുരുജി കൃഷ്ണദാസ്, ഗുരുജി ദിനേശ്, ഗുരുജി രാജീവ് എന്നിവര്‍ക്ക് നന്ദി," ഇഷ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
കാന്താര ചാപ്റ്റർ 1 നായി ഋഷഭ് ഷെട്ടി കേരളത്തിൽ നിന്നും കളരി അഭ്യസിക്കുന്നു എന്ന വാർത്ത ഇതിനകം വൈറലായിരുന്നു. സിനിമയുടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കളരിയില്‍ ചുവടുറപ്പിച്ചത് ചെമ്മലശ്ശേരി ആത്മ കളരി ഗുരുകുലമാണ്. ഇതിലൂടെ കേരളത്തിന്‍റെ കളരിയുടെ പാരമ്പര്യം ഏറെ ചർച്ചചെയ്യപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

