Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ദ്രജിത്ത് നായകനായ...

ഇന്ദ്രജിത്ത് നായകനായ ‘ധീരം’ ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
ഇന്ദ്രജിത്ത് നായകനായ ‘ധീരം’ ഒ.ടി.ടിയിലേക്ക്
cancel

ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തിയ ക്രൈം ത്രില്ലർ ചിത്രമാണ് 'ധീരം'. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

അറ്റൻഷൻ പ്ലീസ്,രേഖ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രം കീടിയാണ് ധീരം. മണികണ്ഠൻ അയ്യപ്പയാണ് സംഗീതം.

ഇന്ദ്രജിത്തിന് പുറമേ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജിതിൻ ടി. സുരേഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ധീരം. സൗഗന്ദ് എസ്.യൂ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

സൺ നെക്സ്ടിലൂടെ ചിത്രം ഒ.ടി.ടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. മാർച്ച് ആറ് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. അതേസമയം, ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ല. ഒരു പ്രത്യേക കുറ്റകൃത്യവും അതിന് പിന്നിലെ നിഗൂഢതകളും അനാവരണം ചെയ്യുന്നതാണ് സിനിമയുടെ കാതൽ. കേവലം ഒരു ക്രൈം ത്രില്ലർ എന്നതിലുപരി, അധികാര വ്യവസ്ഥിതിക്കുള്ളിലെ പോരാട്ടങ്ങളും ധാർമികമായ പ്രതിസന്ധികളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. കൊലപാതകക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Cinemaindrajith sukumaranEntertainment NewsOTT
News Summary - Indrajith starrer 'Dheeram' to hit OTT
Next Story