പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ; ധീരം റിലീസ് ഡേറ്റ്
text_fieldsഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ധീര'ത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.
ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ധീരത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്ദ്രജിത്തിന് പുറമേ, അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി. സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സൗഗന്ദ് എസ്.യൂ ആണ്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നീ സിനിമകൾക്കു ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്‍റെ ട്രെയിലർ ഈയിടെ പുറത്തുവിട്ടിരുന്നു. ആകാംഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദർഭങ്ങളുമായാണ് ചിത്രമെത്തുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. പൊതുജനങ്ങളിൽനിന്നും തെരഞ്ഞെടുത്ത മൂന്ന് പേര് ചേർന്നാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. ഡ്രീംബിഗ് ഫിലിംസ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ജി.സി.സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് ആണ് കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

