Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകേരള സ്റ്റോറി 2 റിലീസ്...

കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു

text_fields
bookmark_border
കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു
cancel

കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു. ഫെബ്രുവരി 27ന് നിശ്ചയിച്ചിരുന്ന റിലീസാണ് കേസിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ സ്റ്റേ ചെയ്തത്. ഹരജിക്കാർ ഉന്നയിച്ച ആശങ്കകൾ പ്രഥമദൃഷ്ട്യാ ന്യായമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. കേരളം മതസൗഹാർദ്ദത്തിൽ കഴിയുന്ന സംസ്ഥാനമാണെന്നും, എന്നാൽ ഈ സിനിമ അത്തരം ഒരു പ്രതിച്ഛായയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കോടതി പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്ന് കോടതി നിര്‍ദേശിച്ചു.

കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത് വിപുൽ അമൃത്‌ലാൽ ഷാ നിർമിക്കുന്ന 'ദി കേരള സ്റ്റോറി 2' അതിന്റെ ആദ്യ ഭാഗത്തിന് സമാനമായ വിവാദങ്ങളാണ് നേരിടുന്നത്. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടിയിൽ കോടതി അത്ഭുതം പ്രകടിപ്പിച്ചു. ‘നിങ്ങൾ ചിത്രത്തിന് ഒരു എ സർട്ടിഫിക്കറ്റ് പോലും നൽകിയില്ല. പകരം U/A'ആണ് നൽകിയത്’ എന്ന് കോടതി പരാമർശിച്ചു.

സിനിമകളുടെ തലക്കെട്ടിൽ സംസ്ഥാനങ്ങളുടെയോ നഗരങ്ങളുടെയോ പേര് ഉപയോഗിക്കുന്നത് പുതിയ കാര്യമല്ലെന്ന് സെൻസർ ബോർഡ് വാദിച്ചു. ഗോ ഗോവ ഗോൺ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ഡൽഹി ബെല്ലി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമായി സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു.

ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകും. ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് നിർമാതാക്കൾ വ്യക്തമാക്കണം. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:releaseStayHigh courtKerala story
News Summary - High Court stays release of Kerala Story 2
Next Story