Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'മൂന്ന് സംസ്ഥാനങ്ങളിലെ...

'മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് സിനിമ പറയുന്നത്, ചിത്രത്തിന്‍റെ പേര് മാറ്റാൻ കഴിയില്ല'; കേരള സ്റ്റോറിയുടെ നിർമാതാവ് കോടതിക്ക് സത്യവാങ്മൂലം നൽകി

text_fields
bookmark_border
മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് സിനിമ പറയുന്നത്, ചിത്രത്തിന്‍റെ പേര് മാറ്റാൻ കഴിയില്ല; കേരള സ്റ്റോറിയുടെ നിർമാതാവ് കോടതിക്ക് സത്യവാങ്മൂലം നൽകി
cancel
camera_altദ കേരള സ്റ്റോറി-2 സിനിമയുടെ ടീസറിൽ നിന്നുള്ള ദൃശ്യം

എറണാകുളം: കേരളത്തെ മോശമായി ചിത്രീകരിച്ചതിലൂടെ വിവാദത്തിലായ 'ദ കേരള സ്റ്റോറി' സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ എതിർപ്പറിയിച്ച് നിർമാതാവ്. സിനിമ ഹൈകോടതി കാണുന്നതിലാണ് നിർമാതാവ് വിപുൽ അമൃത് ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണെന്നും ഇക്കാര്യത്തിൽ ഹൈകോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും വിപുൽ ലാൽ വാദിച്ചു.

കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് സിനിമ പറയുന്നതെന്നും ചിത്രത്തിന്‍റെ പേര് മാറ്റാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സിനിമയിൽ പറയുന്നത് കേരളത്തിൽ മാത്രമുള്ള കാര്യങ്ങളല്ല. വിവിധ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളാണ്. പേരിലെ ഗോസ് ബിയോണ്ട് അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ല. രണ്ട് മിനിറ്റ് ടീസർ കണ്ടുകൊണ്ട് ചിത്രത്തെ വിലയിരുത്താൻ കഴിയില്ല. സെൻസർ ബോർഡിന്‍റെ അനുമതിക്കായി എല്ലാനടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസ് തടയാനുള്ള ഹരജി ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് സമർപ്പിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സിനിമ ഒരു കലയാണെന്നും ഇത്തരം വിഷയത്തിൽ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളതെന്നും എന്നാൽ സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കോടതി മുമ്പ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtKerala Story movie
News Summary - The Film Depicts Events in Three States, Title Cannot Be Changed’- Producer of Kerala Story
Next Story