ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
text_fieldsഈ ആഴ്ച അഞ്ച് ചിത്രങ്ങളാണ് ഒ.ടി.ടിയിലെത്തുന്നത്. നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത റ്റൂ മെന്‍, സ്വാസികയുടെ രണ്ടാം യാമം,ധ്യാൻ ശ്രീനിവാസൻ നായകനായ ഐഡി, ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ട്, അനുപമ പരമേശ്വരന്‍റെ പർദ്ദ എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്നത്.
1. റ്റൂ മെന്‍
നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'റ്റൂ മെന്‍.' ചിത്രം മനോരമ മാക്സിലൂടെ സെപ്റ്റംബര്‍ 19 മുതൽ സ്ട്രീമിങ് ആരംഭിക്കും. 2022 ലാണ് ചിത്രം റിലീസിനെത്തിയത്. തൊണ്ണൂറ് ശതമാനവും ദുബായിയിലായിരുന്നു ചിത്രീകരണം. രഞ്ജി പണിക്കർ, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, ഡോണീ ഡാർവിൻ, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
2. രണ്ടാം യാമം
ബനാറസ്' എന്ന ചിത്രത്തിന് ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘രണ്ടാം യാമം.' ചിത്രം സെപ്റ്റംബര്‍ 19 മുതൽ മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. സ്വാസിക പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ചതിക്കും വഞ്ചനക്കുമെതിരെ സ്ത്രീകള്‍ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്.
3. ഐഡി
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈ വർഷം ആദ്യം തിയറ്ററുകളിലെത്തിയ 'ഐഡി'. സൈന പ്ലേയിലൂടെ ചിത്രം സെപ്റ്റംബർ 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
4. സർക്കീട്ട്
ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ട് സെപ്റ്റംബർ 26 മുതൽ മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് സർക്കീട്ട്. ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വൻവിജയങ്ങൾ നേടിയ കിഷ്ക്കിന്താകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിനായകനായ ചിത്രമാണ് സർക്കീട്ട്.
5. പർദ്ദ
അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ പ്രധാനവേഷങ്ങളിൽ എത്തിയ 'പര്‍ദ്ദ' ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു. 'സിനിമാ ബണ്ടി', 'ശുഭം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ പ്രവീണ്‍ കാണ്ട്രെഗുലയാണ് ചിത്രത്തിന്റെ സംവിധാനം. മുഖം 'പര്‍ദ്ദ'കൊണ്ട് മറക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് പർദ്ദ. ദര്‍ശനാ രാജേന്ദ്രന്റെയും സംഗീതയുടെയും കഥാപാത്രങ്ങള്‍ സുബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

