Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവെക്കേഷൻ മൂഡ് ഓൺ; ഈ...

വെക്കേഷൻ മൂഡ് ഓൺ; ഈ ആഴ്ച ഒ.ടി.ടിയിലെത്തിയത് എട്ട് ചിത്രങ്ങൾ

text_fields
bookmark_border
വെക്കേഷൻ മൂഡ് ഓൺ; ഈ ആഴ്ച ഒ.ടി.ടിയിലെത്തിയത് എട്ട് ചിത്രങ്ങൾ
cancel
camera_alt

ഒ.ടി.ടിയിലെത്തിയത്

സംഭവം അധ്യായം ഒന്ന്, ആപ് കൈസേ ഹോ, ആശകൾ ആയിരം, തായ് കിഴവി, ഹാൽ, കണിമംഗലം കോവിലകം, മസ്തിഷ്ക മരണം, വലതുവശത്തെ കള്ളൻ എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിലെത്തിയത്.

1. സംഭവം അധ്യായം ഒന്ന്

ജിത്തു സതീശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'സംഭവം അധ്യായം ഒന്ന്' എന്ന ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. അസ്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം വിഷു ദിനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായം നേടിയ ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ലഭ്യമാണ്.

2. ആപ് കൈസേ ഹോ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിനയ് ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ആപ് കൈസേ ഹോ. 2025 ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു വർഷത്തിനിപ്പുറമാണ് ഒ.ടി.ടിയിലേക്ക് എത്തിയത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

3. ആശകൾ ആയിരം

ജി. പ്രജിത് സംവിധാനം ചെയ്ത 'ആശകൾ ആയിരം' എന്ന ചിത്രം സീ കേരളത്തിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഏപ്രിൽ 17 മുതലാണ് ഒ.ടി.ടിയിൽ ലഭ്യമായി തുടങ്ങിയത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രം കഴിഞ്ഞ ഫെബ്രുവരിയിലാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.

4. തായ് കിഴവി

തമിഴ് സിനിമയിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റായ 'തായ് കിഴവി' ഒ.ടി.ടിയിലെത്തി. രാധിക ശരത്കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ശിവകുമാർ മുരുകേശനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും ചേർന്ന് നിർമിച്ച ഈ ചിത്രത്തിൽ സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.

5. ഹാൽ

ഷെയ്ൻ നിഗം നായകനായ ബിഗ് ബജറ്റ് ചിത്രം 'ഹാൽ' ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ഒരേസമയം സൺ നെക്സ്റ്റ്, മനോരമ മാക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം ലഭ്യമായിരിക്കുന്നത്. വീര സംവിധാനം ചെയ്ത ഈ ചിത്രം ഷെയ്ൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിൽ ഒന്നാണ്. സാക്ഷി വൈദ്യയാണ് നായിക.

6. കണിമംഗലം കോവിലകം

രാജേഷ് മോഹൻ സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം 'കണിമംഗലം കോവിലകം'സ്ട്രീമിങ് ആരംഭിച്ചു. 'തീപ്പൊരി ബെന്നി'ക്ക് ശേഷം രാജേഷ് മോഹൻ ഒരുക്കിയ ഈ ചിത്രം ഇപ്പോൾ സൺ നെക്സ്റ്റിൽ ലഭ്യമാണ്. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, സ്മിനു സിജോ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

7. മസ്തിഷ്ക മരണം

കൃഷാന്ദ് സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രം 'മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്' നെറ്റ്ഫ്ലിക്സിൽ കാണാവുന്നതാണ്. 2046ലെ കഥ പറയുന്ന ഈ വ്യത്യസ്തമായ ചിത്രത്തിൽ രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നു.

8. വലതുവശത്തെ കള്ളൻ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ബിജു മേനോൻ-ജോജു ജോർജ് ചിത്രം 'വലതുവശത്തെ കള്ളൻ'മനോരമ മാക്സിലാണ് ലഭ്യമായിരിക്കുന്നത്. ലെന, ഇർഷാദ് അലി, ലിയോണ ലിഷോയ് എന്നിവരുൾപ്പെടെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam CinemaMovie NewsEntertainment NewsOTT
News Summary - Eight films hit OTT this week
Next Story