Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right23 വർഷങ്ങൾക്ക് ശേഷം...

23 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒന്നിച്ചഭിനയിച്ച 'ആശകൾ ആയിരം' ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
23 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒന്നിച്ചഭിനയിച്ച ആശകൾ ആയിരം ഒ.ടി.ടിയിലേക്ക്
cancel

കൊച്ചി: മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയറാമിന്റെയും മകൻ കാളിദാസ് ജയറാമിന്റെയും ചിത്രം 'ആശകൾ ആയിരം' ഒ.ടി.ടി റിലീസിന് തയാറെടുക്കുന്നു. ഏപ്രിൽ 17 മുതൽ സീ ഫൈവിലൂടെ (ZEE5) ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി സീ ഫൈവ് തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വാർത്ത പുറത്തുവിട്ടത്. യഥാർത്ഥ ജീവിതത്തിലെ അച്ഛനും മകനും നീണ്ട 23 വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം."ഒരു അച്ഛനും മകനും ചേർന്നുള്ള മാജിക് സ്‌ക്രീനിൽ കാണാൻ തയ്യാറെടുക്കൂ. ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന 'ആശകൾ ആയിരം' ഏപ്രിൽ 17 മുതൽ സീ ഫൈവ് മലയാളത്തിൽ," എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ വാർത്ത പങ്കുവെച്ചത്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധേയനായ കാളിദാസ്, ഉത്തരവാദിത്തങ്ങളില്ലാത്ത സിനിമ മോഹിയായ മകനായാണ് ചിത്രത്തിൽ എത്തുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

ആശകൾ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവർ അവതരിപ്പിക്കുന്നു. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayarammalayalam movieMovie NewsOTT ReleaseKalidas Jayaram
News Summary - Ashakal Aayiram OTT Release: When and where to watch Jayaram and Kalidas’ family comedy drama online
Next Story