Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യം വെബ് സീരീസായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്, പിന്നീട് നടന്നത് ചരിത്രം; വീണ്ടും 'ധുരന്ധർ' ഇംപാക്റ്റ്!

text_fields
bookmark_border
ആദ്യം വെബ് സീരീസായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്, പിന്നീട് നടന്നത് ചരിത്രം; വീണ്ടും ധുരന്ധർ ഇംപാക്റ്റ്!
cancel
camera_alt

ധുരന്ധർ

സംവിധായകൻ ആദിത്യ ധറിന്റെ 'ധുരന്ധർ' ആഗോള ബോക്സ് ഓഫീസിൽ 1,300 കോടി രൂപയിലധികം നേടി വൻ കുതിപ്പ് തുടരുകയാണ്. 280 കോടി രൂപ ചിലവിൽ നിർമിച്ച ചിത്രം ഇതിനോടകം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടിയോളം ലാഭം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 മാർച്ച് 19ന് തിയറ്ററുകളിൽ എത്തുമെന്ന വാർത്ത സിനിമാ ലോകത്ത് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

2025 ഡിസംബർ 5ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ 10 അധ്യായങ്ങൾ ഉണ്ടായിരുന്നു. ആദിത്യ ധറിന്റെ ആദ്യ ചിത്രമായ 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' (2019) കണ്ടവർക്ക് ഈ ശൈലി പരിചിതമായിരിക്കും. എന്നാൽ 3 മണിക്കൂർ 29 മിനിറ്റ് ദൈർഘ്യമുള്ള 'ധുരന്ധർ' ആദ്യം ഒരു വെബ് സീരീസായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ കഥയുടെ വ്യാപ്തി പരിഗണിച്ച് ഇതൊരു ബൃഹത്തായ സിനിമയായി മാറ്റാൻ സംവിധായകൻ തീരുമാനിക്കുകയായിരുന്നു.

പാകിസ്താനിലെ കറാച്ചിയിലുള്ള ലിയാരി എന്ന പ്രദേശത്തെ ഗ്യാങ്സ്റ്റർ സംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. രൺവീർ സിങ് അവതരിപ്പിക്കുന്ന ഹംസ അലി മസാരി എന്ന നിഗൂഢനായ അപരിചിതൻ ലിയാരിയിൽ എത്തുന്നതും, അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ഡക്കൈറ്റ് എന്ന അധോലോക നേതാവിന്റെ വിശ്വസ്തനായി മാറുന്നതുമാണ് ഇതിവൃത്തം. തായ്ലൻഡിലെ ബാങ്കോക്കിൽ 6 ഏക്കർ സെറ്റിൽ ലിയാരി പുനസൃഷ്ടിച്ചാണ് സിനിമ ചിത്രീകരിച്ചത്. കൂടാതെ മുംബൈ, അമൃത്സർ, ലഡാക്ക് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

2026 ജനുവരി 30ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചതോടെ 'ധുരന്ധർ' വീണ്ടും ചർച്ചകളിൽ നിറഞ്ഞു. സിനിമയെക്കുറിച്ചുള്ള പുതിയ വിശകലനങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ധുരന്ധർ: ദ റിവഞ്ച്' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിൽ യാമി ഗൗതം ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ആദ്യ ഭാഗത്തിന്റെ പോസ്റ്റ്-ക്രെഡിറ്റ് സീൻ തന്നെ ടീസറായി പുറത്തിറക്കിയതിൽ ആരാധകർക്ക് ചെറിയ അതൃപ്തിയുണ്ടെങ്കിലും രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് വളരെ വലുതാണ്.

ബോളിവുഡിൽ 2001ൽ പുറത്തിറങ്ങിയ 'ഗദർ' (5 കോടി ടിക്കറ്റുകൾ) എന്ന ചിത്രത്തിന് ശേഷം 24 വർഷങ്ങൾക്കിടയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രമാണിത്. ആഗോളതലത്തിൽ 1,300 കോടി രൂപയിലേറെ ഗ്രോസ് കലക്ഷൻ നേടിയ ഈ ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ മാധവൻ, സഞ്ജയ് ദത്ത്, രാകേഷ് ബേദി, ഗൗരവ് ഗേര, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന 19-ാമത്തെ ചിത്രം മാത്രമാണ് ധുരന്ധർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dhurandhar Was To Be A Netflix Series
Next Story