Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകളി മാറി! 'ധുരന്ധർ 2'...

കളി മാറി! 'ധുരന്ധർ 2' നെറ്റ്ഫ്ലിക്സിലല്ല; സ്ട്രീമിങ് അവകാശം വിറ്റുപോയത് 150 കോടിക്ക്, എവിടെ കാണാം?

text_fields
bookmark_border
കളി മാറി! ധുരന്ധർ 2 നെറ്റ്ഫ്ലിക്സിലല്ല; സ്ട്രീമിങ് അവകാശം വിറ്റുപോയത് 150 കോടിക്ക്, എവിടെ കാണാം?
cancel

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ കഥ, താരനിര, സംഗീതം എന്നിവക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രശംസയാണ് ലഭിക്കുന്നത്. വമ്പൻ ബോക്സ് ഓഫീസ് കലക്ഷനിലേക്ക് കുതിക്കുമ്പോൾ തന്നെ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.

ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം 150 കോടി രൂപക്ക് വിറ്റുപോയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഭാഗമായ 'ധുരന്ധർ' നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തതെങ്കിൽ, രണ്ടാം ഭാഗം ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. തിയേറ്റർ റിലീസിന് ശേഷം ഏകദേശം 60 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ഒ.ടി.ടിയിൽ ലഭ്യമാകുമെന്നാണ് നിലവിലെ സൂചന. എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ ഇതുവരെ നടത്തിയിട്ടില്ല.

ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ ഒരുക്കിയ ചിത്രം അതിന്റെ പശ്ചാത്തല സംഗീതം കൊണ്ടും മികച്ച കാസ്റ്റിങ് കൊണ്ടും ശ്രദ്ധേയമാണ്. റിലീസിന് മുന്നോടിയായി ചില പ്രധാന രംഗങ്ങളിൽ സെൻസർ ബോർഡ് കത്രിക വെച്ചത് വാർത്തയായിരുന്നുവെങ്കിലും, സിനിമയുടെ ആവേശത്തെ അത് ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് തിയറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ധുരന്ധർ 2 ആദ്യ ഭാഗത്തെക്കാൾ ഗംഭീരമാണെന്നാണ് പൊതുവെ ലഭിക്കുന്ന പ്രതികരണം. ചിത്രത്തിന്‍റെ ആദ്യഭാഗം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫിസ് കലക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് നേടിയിരുന്നു. ആക്ഷനും വയലൻസും നിറഞ്ഞ ധുരന്ധർ 2ന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. വലിയ രീതിയിലുള്ള വയലൻസ് രംഗങ്ങളും ആക്ഷനും മുഴുനീളെ ചിത്രത്തിൽ ഉള്ളതിനാൽ തന്നെ അതിന് വെട്ടു വീഴ്ത്തുക എന്നത് സാധ്യമല്ല. അതുകൊണ്ടാണ് ചിത്രം എ സർട്ടിഫിക്കറ്റിൽ തന്നെ റിലീസ് ചെയ്തത്.

ആദ്യ വാരാന്ത്യത്തിൽ തന്നെ ആഗോളതലത്തിൽ 850 കോടി രൂപ ചിത്രം നേടി എന്ന വാർത്തയാണിപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. വെറും നാല് ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ധുരന്ധർ സ്വന്തമാക്കി. വടക്കേ അമേരിക്കയിൽ, വാരാന്ത്യത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാണ് ധുരന്ധർ. ധുരന്ധർ 2 ന്റെ ആഗോള തലത്തിലെ ആകെ വരുമാനം ഇപ്പോൾ 850 കോടി രൂപയാണ്.

ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം 1000 കോടി കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വരും ദിവസങ്ങളിലെ പ്രകടനം കൂടി വിലയിരുത്തി ചിത്രം 2000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranveer SinghEntertainment NewsOTTBollywoodDhurandhar Movie
News Summary - Dhurandhar 2 OTT release
Next Story