‘ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതും ആക്രമിക്കപ്പെട്ടതും എന്‍റെ തെറ്റാണ് അല്ലേ?’; വിമർശനങ്ങൾക്ക് മറുപടിയുമായി ചിന്മയി
text_fieldsചിന്മയി ശ്രീപാദ
തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള ഗായികയാണ് ചിന്മയി ശ്രീപാദ. ഇന്നും ആളുകൾ ഏറെ ആസ്വദിക്കുന്ന ഒരുപിടി ഗാനങ്ങൾ ചിന്മയിയുടേതായുണ്ട്. തന്‍റെ നീതിക്കുവേണ്ടി ശബ്ദമുയർത്തിയതിൽ ഏറെ വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ, തന്‍റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ചിന്മയി ആരെയും ഭയപ്പെടാറില്ല. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികപീഡന അനുഭവം ഉയർത്തിക്കാട്ടി പരിഹസിച്ച ട്രോളിന് കനത്ത മറുപടി നൽകിയിരിക്കുകയാണ് താരം.
വിവാഹശേഷം മംഗല്യസൂത്രം ധരിക്കണോ വേണ്ടയോ എന്നത് പൂർണമായും ചിന്മയിയുടെ ഇഷ്ടമാണെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചിന്മയിയുടെ ഭർത്താവ് രാഹുൽ രവീന്ദ്രൻ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുൽ രവീന്ദ്രനെ കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് ചിന്മയി മറുപടി നല്‍കിയിരുന്നു.
“പണ്ട് നടന്ന ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ തീർത്തും വ്യക്തിപരമായ ഒരു കാര്യം. അതിന്‍റെ പേരില്‍ രോഷാകുലരായ ഒരു കൂട്ടം പുരുഷന്മാര്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയുമാണ്. ഇവിടെ സത്യം തുറന്നു പറയുന്ന സ്ത്രീകളെ കുറിച്ചോര്‍ത്ത് എനിക്ക് ആശങ്കയുണ്ട്” -ചിന്മയി പറഞ്ഞു.
എന്നാൽ, ഇതിന് മറുപടിയായി ചിന്മയിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ പരാമര്‍ശിച്ചു കൊണ്ട് ഒരാൾ കമന്‍റ് ചെയ്തു. "വൈരമുത്തു നിങ്ങളോട് മോശമായി പെരുമാറിയപ്പോൾ, നിങ്ങൾക്ക് സ്വയംരക്ഷിക്കാൻ കഴിഞ്ഞില്ല, ഇപ്പോൾ നിങ്ങൾക്ക് മറ്റ് സ്ത്രീകളെ കുറിച്ച് ആശങ്കയുണ്ട്" -എന്നായിരുന്നു അയാളുടെ കമന്‍റ്.
"അതെ, കാരണം ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതും ആക്രമിക്കപ്പെട്ടതും എന്‍റെ തെറ്റാണ്, അല്ലേ? നിങ്ങളെ പോലുള്ള പുരുഷന്മാർ എന്തിനാണ് എനിക്ക് നേരിടേണ്ടി വന്ന ലൈംഗികപീഡനത്തെയും ഉപദ്രവിച്ചയാളുടെ പേരും നിസ്സാരമായി എടുത്തിടുന്നത്" - എന്ന് ചിന്മയി മറുപടി നൽകുകയും ചെയ്തു.
ആരെയും എന്തും പറയാനുള്ള ഒരുമറയായി പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. ഒരു വ്യക്തി അവർക്കു നേരിടേണ്ടി വന്ന ലൈംഗികാതിക്രമം തുറന്നു പറയുമ്പോൾ പലരും അവിടെ ആ സ്ത്രീയെ വിമർശിക്കാൻ ശ്രമിക്കാറുണ്ട്. ഇത് നിസ്സഹായരായ പല സ്ത്രീകളെയും മാനസ്സികമായി തളർത്തുന്നതാണ്. എന്നാൽ, തനിക്കെതിരെ വരുന്ന വിമർശനങ്ങളെ ധൈര്യത്തോടെ നേരിടുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്ന ചിന്മയി എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ്.
2005ൽ സ്വിറ്റ്സർലൻഡിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെ ഗാനരചയിതാവ് വൈരമുത്തു തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചിന്മയി ആരോപിച്ചിരുന്നു. 2018ൽ ഉയർന്നുവന്ന മീ ടു മൂവ്മെന്‍റിനോട് അനുബന്ധിച്ചായിരുന്നു തുറന്നുപറച്ചിൽ.
പിന്നീട് സംഗീത മേഖലയിലെ നിരവധി പ്രമുഖർക്കെതിരായ ആരോപണങ്ങളെ അവർ പിന്തുണച്ചു. പക്ഷെ ചിന്മയിയുടെ പ്രവൃത്തികൾക്ക് അനന്തരഫലങ്ങൾ അവർ നേരിടേണ്ടി വന്നു. യൂണിയൻ പ്രസിഡന്‍റ് രാധാരവിക്കെതിരെ മോശം പെരുമാറ്റം ആരോപിച്ച സ്ത്രീകളെ പിന്തുണച്ചതിന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമ, ടെലിവിഷൻ, ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ (സിക്റ്റഡൗ) എന്നിവയിൽ നിന്നും ചിന്മയിയെ പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

