Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമീടൂ: പൊന്നിയൻ...

മീടൂ: പൊന്നിയൻ സെൽവത്തിൽ നിന്ന്​ വൈരമുത്തു പുറത്ത്

text_fields
bookmark_border
vairamuthu-Chinmayi
cancel

മീ​ടൂ ആ​രോ​പ​ ണ​വി​ധേ​യ​നാ​യ ത​മി​ഴ് ഗാ​ന​ര​ച​യി​താ​വ്​ വൈ​ര​മു​ത്തു​വി​നെ മ​ണി​ര​ത്​​ന​ത്തിന്‍റെ സ്വ​പ്​​ന സി​നി​മ​യാ​യ പൊ​ന്നി​യ​ൻ സെ​ൽ​വ​ത്തി​ൽ​ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. ക​ൽ​ക്കി കൃ​ഷ്​​ണ​മൂ​ർ​ത്തി​യു​ടെ ഇ​തേ പേ​രി​ലു​ള്ള നോ​വ​ലാ​ണ്​ മ​ണി​ര​ത്​​നം സി​നി​മ​യാ​ക്കു​ന്ന​ത്.

എ.​ആ​ർ. റ​ഹ്​​മാ​​ൻ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വൈ​ര​മു​ത്തു​വി​നെ സ​ഹ​ക​രി​പ്പി​ക്കു​ന്ന​ത്​ വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രു​ന്നു. ക​പി​ല​നാ​യി​രി​ക്കും വൈ​ര​മു​ത്തു​വി​​ന്​ പ​ക​രം ഗാ​ന​ര​ച​ന നി​ർ​വ​ഹി​ക്കു​ക.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ​യാ​ണ്​ മീ​ടു കാ​മ്പ​യി​​െൻറ (സ്​​ത്രീ​ക​ൾ നേ​രി​ട്ട ലൈം​ഗി​ക അ​തി​ക്ര​മം അ​വ​ർ​ത​ന്നെ തു​റ​ന്നു​പ​റ​യു​ന്ന പ്ര​സ്​​ഥാ​നം) ചു​വ​ടു​പി​ടി​ച്ച്​ വൈ​ര​മു​ത്തു​വി​ൽ നി​ന്നു​ണ്ടാ​യ ദു​ര​നു​ഭ​വം ആ​ദ്യ​മാ​യി ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ശേ​ഷം പേ​ര് ​വെ​ളി​പ്പെ​ടു​ത്താ​ത്ത കൂ​ടു​ത​ൽ പേ​ർ വൈ​ര​മു​ത്തു​വി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ര​ു​ന്നു.

വി​ക്രം, ഐ​ശ്വ​ര്യ റാ​യ്, കാ​ർ​ത്തി, ജ​യം ര​വി, ജ​യ​റാം, പ്ര​ഭു, തൃ​ഷ, ഐ​ശ്വ​രി ല​ക്ഷ്​​മി തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര​യാ​ണ്​ മ​ണി​ര​ത്​​നം ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. അ​ഭി​നേ​താ​വും ര​ച​യി​താ​വു​മാ​യ കു​മാ​ര​വേ​ൽ, മ​ണി​ര​ത്​​ന​ത്തി​നൊ​പ്പം ചി​ത്ര​ത്തി​നാ​യി ​തൂ​ലി​ക ച​ലി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vairamuthumalayalam newsmusic newsMe TooMe too Movementsinger Chinmayi
News Summary - Me Too Vairamuthu me too movement -Music News
Next Story