ബാലയ്യയുടെ പാൻ-ഇന്ത്യൻ ചിത്രം അഖണ്ഡ 2 ഒ.ടി.ടിയിൽ എവിടെ കാണാം?
text_fieldsനന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടാല്‍ ചിലപ്പോൾ മലയാളികൾക്ക് അത്ര പെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർച്ചയായി നാല് 100 കോടി സിനിമകളാണ് ബാലയ്യയുടെതായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം അഖണ്ഡ 2 ഒ.ടി.ടിയിലേക്കെത്തുകയാണ്. 'അഖണ്ഡ'യുടെ രണ്ടാം ഭാഗമായ അഖണ്ഡ 2: താണ്ഡവത്തിൽ മലയാളി താരം സംയുക്ത മേനോനും ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബോയപതി ശ്രീനുവാണ് സംവിധാനം.
ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. പാൻ ഇന്ത്യൻ ചിത്രമായി വൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് അഖണ്ഡ 2. നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 9 ന് ചിത്രം സ്ട്രീമിങ് ചെയ്യും. മലയാളം അടക്കമുള്ള ഭാഷകളിൽ ചിത്രം കാണാവുന്നതാണ്. 14 റീൽസ് പ്ലസിന്റെ ബാനറിൽ രാം അചന്തയും ഗോപി അചന്തയും ചേർന്ന് നിർമിച്ച ചിത്രം എം. തേജസ്വിനി നന്ദമൂരിയാണ് അവതരിപ്പിക്കുന്നത്. ബോയപതി ശ്രീനുവും നന്ദമൂരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പ്രത്യേകതയും അഖണ്ഡ 2 നുണ്ട്.
ഛായാഗ്രഹണം സി. രാംപ്രസാദ് , സന്തോഷ് ഡി, സംഗീതം തമൻ എസ് എന്നിവർ നിർവഹിക്കുന്നു. ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. ബോയപതി ശ്രീനു സംവിധാനം 2021 ൽ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്സ്വാള്‍ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.
ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

