Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബാലയ്യയുടെ അഖണ്ഡ ആദ്യ...

ബാലയ്യയുടെ അഖണ്ഡ ആദ്യ ദിനം നേടിയത് 50 കോടിക്ക് മുകളിൽ; ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പുറത്ത്

text_fields
bookmark_border
Balayya
cancel
camera_alt

ബാലയ്യ

Listen to this Article

ബോയപതി ശ്രീനു സംവിധാനം ചെയ്ത നന്ദമുരി ബാലകൃഷ്ണയുടെ (ബാലയ്യ) ഫാന്‍റസി ആക്ഷൻ ചിത്രം അഖണ്ഡ 2 തിയറ്ററുകൾ കീഴടക്കുകയാണ്. സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നിരവധി ട്രോളുകൾ നേരിട്ടിരുന്നുവെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ആ​ഗോളതലത്തിൽ ആദ്യ ദിനംതന്നെ 59.5 കോടി രൂപ ചിത്രം നേടി എന്നാണ് സിനിമയുടെ നിർമാതാക്കൾ പുറത്തുവിട്ട വിവരം. ഡിസംബർ 12നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രം ആദ്യ വാരം തന്നെ 100 കോടി കടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 120 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 22 കോടിയാണ് ചിത്രം നേടിയത്.

ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. 2021ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്. ടീസർ പുറത്തിറങ്ങിയതോടെ ചിത്രം ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അതുപയോഗിച്ച് അവരെയെല്ലാം പൊക്കി എടുക്കുന്നതുമാണ് ട്രോൾ ലഭിച്ച സീൻ.

നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം അടുത്ത മാസം ഒ.ടി.ടിയിലെത്തുമെന്നാണ് വിവരം. ബാലയ്യയ്ക്ക് പുറമേ സംയുക്ത മേനോൻ, ആദി പിന്നിസെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ മികച്ച രീതിയിലാണ് ചിത്രത്തിന്‍റെ മേക്കിങ്ങും കാൻവാസും ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിൽ ഭാഗമായിട്ടുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. എസ് തമനാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Box OfficeMovie ReleaseEntertainment NewsBalayyaOTT
News Summary - Balayya's akhanda movie got 50 crores in first day of release
Next Story