Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിദംബരത്തിന്റെ ‘ബാലൻ: ദി ബോയ്’ ഒ.ടി.ടിയിലേക്കോ‍? കാത്തിരിപ്പിൽ ആരാധകർ

text_fields
bookmark_border
balan the boy
cancel
camera_alt

ബാലൻ

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'ബാലൻ: ദി ബോയ്' ഡിജിറ്റൽ സ്ട്രീമിങ്ങിലേക്ക്. ഓരോ പുതിയ സ്ഥലത്തേക്ക് മാറുമ്പോഴും തന്റെയും മകന്റെയും ഐഡന്റിറ്റിയും ഭൂതകാലവും മാറ്റിമറിക്കുന്ന ഒരമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

ജൂൺ 19ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആഗോളതലത്തിൽ 34.5 കോടി രൂപയാണ് ചിത്രം ഇതിനകം വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 21.81 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. അതേസമയം, വിദേശ മാർക്കറ്റുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ള വിവിധ രാജ്യങ്ങളിൽ നിന്നായി 12.74 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ 'മാർഷേ ഡു ഫിലിമി'ൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ ചിത്രം നിരൂപകരിൽ നിന്നും വലിയ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ടൊവിനോ തോമസ്, ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ഈ ചിത്രം പാൻ-ഇന്ത്യൻ തലത്തിലും ശ്രദ്ധ നേടിയിരുന്നു.

സീ5 ആണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂലൈ അവസാനത്തോടെ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. സ്ട്രീമിങ് ആരംഭിക്കുന്ന കൃത്യമായ തിയതിയോ മറ്റു വിവരങ്ങളോ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന്റെയോ അല്ലെങ്കിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെയോ ഭാഗത്തുനിന്നും ഇനിയും ഉണ്ടായിട്ടില്ല.

ഈയടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രം. അതിമനോഹരമായി ക്രാഫ്റ്റ് ചെയ്ത സിനിമ’ എന്നാണ് രാധിക വിശേഷിപ്പിച്ചത്. ജിത്തു മാധവന്റെ തിരക്കഥയും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു എന്ന് അവർ അഭിപ്രായപ്പെടുന്നു. ‘ആദ്യ ഫ്രെയിം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ ചിത്രത്തിനുണ്ട്. ബാലന്റെ യാത്ര ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ തൊടും എന്നാണ് രാധിക ശരത്കുമാർ സിനിമയെ കുറിച്ച് പറഞ്ഞത്. ‘ചിദംബരം ഒരുക്കിയ വളരെ മികച്ചൊരു സിനിമയാണിത്. ജിത്തു മാധവന്റെ തിരക്കഥ ഒരേസമയം നിഗൂഢതയും നിഷ്കളങ്കതയും കുറ്റകൃത്യങ്ങളും ഒക്കെ സമന്വയിപ്പിച്ചിരിക്കുന്നു. ഇതൊരു മാസ്റ്റർപീസ് അനുഭവം തന്നെ’ ജ്യോതികയുെ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Balan the boy on ott
Next Story