Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമപ്രവർത്തകർക്ക് നന്ദി പറഞ്ഞ് വിരാട് കോഹ്‍ലിയും അനുഷ്കയും; കൂടെ സ്നേഹ സമ്മാനവും

text_fields
bookmark_border
Anushka-Virat thank paps for respecting privacy of their kids with special gifts
cancel

തങ്ങളുടെ അഭ്യർഥന മാനിച്ച് കുഞ്ഞുങ്ങളുടെ സ്വകാര്യത സംരക്ഷിച്ച മാധ്യമപ്രവർത്തകർക്ക് സ്നേഹ സമ്മാനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും നടി അനുഷ്ക ശർമയും. സമ്മാനത്തിനൊപ്പം മാധ്യമപ്രവർത്തകർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.'ഞങ്ങളുടെ കുട്ടികളുടെ സ്വകാര്യതയെ മാനിച്ചതിനും എപ്പോഴും സഹകരിച്ചതിനും നന്ദി, സ്നേഹത്തോടെ അനുഷ്കയും വിരാടും' എന്നായിരുന്നു സമ്മനത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ. ഒരു പൗച്ച്, സ്മാർട്ട് വാച്ച് തുടങ്ങിയവായിരുന്നു ഗിഫ്റ്റ് ഹാമ്പറിൽ. മാധ്യമപ്രവർത്തകർക്ക് താരങ്ങൾ നൽകുന്ന പരിഗണനയെ അഭിനന്ദിച്ച് പ്രേക്ഷകരും എത്തിയിട്ടുണ്ട്.

2021 ജനുവരി 11നാണ് വിരാട്- അനുഷ്ക ദമ്പതികൾക്ക് മകൾ വാമിക ജനിക്കുന്നത്. മകളുടെ ജനനത്തിന് പിന്നാലെയാണ് കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ച് ചിത്രങ്ങളും വിഡിയോയും പുറത്തു വിടരുതെന്ന് താരങ്ങൾ മാധ്യമങ്ങളോട് അഭ്യർഥിച്ചത്. 2024 ഫെബ്രുവരി 15 മകൻ അക്കി ജനിച്ചപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ ഇതേ അഭ്യർഥന നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ വിരാടും അനുഷ്കയും ഇതുവരെ കുഞ്ഞുങ്ങളുടെ മുഖം പങ്കുവെച്ചിട്ടില്ല.

മകൾ വാമികയുടെ പിറന്നാളിനോട് അനുബന്ധിച്ച്, കുഞ്ഞിന്റെ മുഖം കാണിക്കാത്തതിനെ കുറിച്ച് വിരാട് പ്രതികരിച്ചിരുന്നു. മകളുടെ ചിത്രം കാണിക്കാൻ ഇപ്പോൾ നിർവാഹമില്ല. എന്താണ് സമൂഹമാധ്യമങ്ങളെന്ന് അവൾക്ക് തിരിച്ചറിവ് ഉണ്ടാകുകയും സ്വന്തം നിലക്ക് കാര്യങ്ങൾ തീരുമാനിക്കാൻ സാധിക്കുകയും ചെയ്യും വരെ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കേണ്ട എന്നാണ് ഞാനും ഭാര്യ അനുഷ്ക ശർമയും തീരുമാനിച്ചിരിക്കുന്നത്'- വിരാട് പറഞ്ഞു.

ദീർഘനാളത്തെ പ്രണയത്തിന ശേഷമാണ് 2017ൽ ഇറ്റലിയിൽ അനുഷ്‌ക ശർമ്മയും വിരാട് കോഹ്‍ലിയും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anushka-Virat thank paps for respecting privacy of their kids with special gifts
Next Story