Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇത് ...

ഇത് മനുഷ്യാവകാശലംഘനമാണ്; വിരാട് കോഹ്‍ലിയുടെ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച ആരാധകർക്കെതിരെ അനുഷ്ക

text_fields
bookmark_border
Anushka Sharma pens Angry notes as fan shares video of Virat Kohlis hotel room
cancel

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെതിരെ രൂക്ഷ വിമർശനവുമായി നടിയും ഭാര്യയുമായ അനുഷ്ക ശർമ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോർട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

ഇതിനും മുൻപും യാതൊരുവിധത്തിലുള്ള അനുകമ്പ‍യോ ദയയോ കാണിക്കാത്ത പെരുമാറ്റം ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത് വളരെ മോശമായി പോയെന്നും അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കോഹ്‍ലിയും ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

"നേരത്തേയും അനുകമ്പയോ ദയയോ കാണിക്കാത്ത സംഭവങ്ങൾ ചില ആരാധകരിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ശരിക്കും മോശമായ കാര്യവും തികച്ചും മനുഷ്യാവകാശലംഘനവുമാണ്. അൽപം ആത്മനിയന്ത്രണം പാലിക്കുന്നത് എല്ലാവരേയും സഹായിക്കും. കൂടാതെ, ഇത് കിടപ്പുമുറിയിൽ നടക്കുന്നുണ്ടെങ്കിൽ പിന്നെ എവിടെയാണ് അതിർ വരമ്പ്?"' അനുഷ്ക സോഷ്യൽ മീഡിയയിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anushka sharmaVirat Kohli
News Summary - Anushka Sharma pens Angry notes as fan shares video of Virat Kohli's hotel room
Next Story