Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ അണിയിച്ചൊരുക്കി ആമിർ ഖാൻ, ഇറയുടെ വിവാഹദിനത്തിൽ വൈകാരികമായി നടൻ- വിഡിയോ വൈറൽ

text_fields
bookmark_border
amir Khan fixes daughter Iras veil at Udaipur wedding with Nupur Shikhare
cancel

മകൾ ഇറയുടെ വിവാഹം ആഘോഷമാക്കി ആമിർ ഖാൻ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് വിവാഹവേദിയിൽ നിന്നുള്ള നടന്റെ വൈകാരികമായ വിഡിയോയും ചിത്രങ്ങളുമാണ്. നിറ കണ്ണുകളോടെയാണ് മകളുടെ വിവാഹ ചടങ്ങുകൾ ആമിർ വീക്ഷിച്ചത്. നവവധുവായ മകളെ അണിയിച്ചൊരുക്കാനും നടൻ മുന്നിലുണ്ടായിരുന്നു.

ജനുവരി മൂന്നിനായിരുന്നു ഇറയുടെയും ഫിറ്റ്‌നസ് ട്രെയ്‌നര്‍ നൂപുര്‍ ശിഖാരയുടെയും രജിസ്റ്റർ വിവാഹം നടന്നത്. ഇതിന് ശേഷം താരകുടുംബത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടന്നിരുന്നു. ഉദയ്പൂരിൽ നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷമാണ് ആമിര്‍ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

ഇറയുടെ ദീര്‍ഘനാളായുള്ള സുഹൃത്തും ഫിറ്റ്‌നെസ് ട്രെയിനറുമാണ് നൂപുര്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

മകളുടെ വിവാഹ ദിവസം താൻ വൈകാരികമാകുമെന്ന് ആമിർ ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ചിരിയും കരച്ചിലും നിയന്ത്രിക്കാൻ കഴിയില്ലെന്നും ഇറയുടെ വിവാഹദിനത്തിൽ തന്നെക്കുറിച്ചാകും എല്ലാവരുടെയും ആശങ്കയെന്ന് ഇറയുടെ വിവാഹത്തിന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - amir Khan fixes daughter Ira's veil at Udaipur wedding with Nupur Shikhare
Next Story