Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദളപതിയുടെ സെറ്റിൽ...

ദളപതിയുടെ സെറ്റിൽ പൊട്ടിക്കരഞ്ഞ്​ ശോഭന; ഇത്​ ചെറിയ കാര്യമ​െല്ല എന്ന്​ ആശ്വസിപ്പിച്ച്​ മമ്മുക്ക

text_fields
bookmark_border
ദളപതിയുടെ സെറ്റിൽ പൊട്ടിക്കരഞ്ഞ്​ ശോഭന;  ഇത്​ ചെറിയ കാര്യമ​െല്ല എന്ന്​ ആശ്വസിപ്പിച്ച്​ മമ്മുക്ക
cancel

ണിരത്​നം സംവിധാനം ചെയ്​ത ദളപതി ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടായ്​മകളിൽ ഒന്നായിരുന്നു. മമ്മൂട്ടി, രജനികാന്ത്,​ ശോഭന, അരവിന്ദ്​ സ്വാമി, ശ്രീവിദ്യ, അമരീഷ്​ പുരി തുടങ്ങിയവർ അഭിനയത്തിലും ഇളയരാജ, വാലി, യേശുദാസ്​, എസ്​.പി ബാലസുബ്രമണ്യം, ജാനകി, സ്വർണലത തുടങ്ങിയവർ സംഗീതത്തിലും സന്തോഷ്​ ശിവൻ കാമറയിലും എഡിറ്റിങ്ങിൽ സുരേഷുമൊക്കെ നിറഞ്ഞാടിയ സിനിമയായിരുന്നു ദളപതി.

ദളപതിയുടെ സെറ്റിൽവച്ചുണ്ടായ ഒരു അനുഭവം ഒാർത്തെടുക്കുകയാണ്​ നടി ശോഭന. ദളപതിയില്‍ തനിക്ക്​ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ പല കാരണങ്ങളാൽ വീട്ടിലേക്ക് വേഗം മടങ്ങാനായില്ലെന്ന് ശോഭന പറയുന്നു. അന്ന്​ 20 ദിവസം കൊണ്ട് ഒരു സിനിമയുടെ ഷൂട്ടിങ്ങൊക്കെ തീരും.


ദളപതിയിൽ തനിക്ക്​ വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ വലിയ സിനിമയായതിനാല്‍ ഷൂട്ടിങ് വിചാരിച്ച വേഗത്തില്‍ തീര്‍ന്നില്ല. അവസാനം സീനുകൾ തീർത്ത്​ മടങ്ങി പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ വിചാരിച്ച ദിവസം ഒരു സീന്‍ മാത്രം ബാക്കിയായി. അതു കൂടി തീര്‍ത്തിട്ട് പോകാം എന്ന് സംവിധായകൻ മണിരത്​നം പറഞ്ഞപ്പോള്‍ കരച്ചിലടക്കാനായില്ല.

അപ്പോൾ സെറ്റിൽ എല്ലാവരും ഉണ്ടായിരുന്നെങ്കിലും മമ്മുക്ക മാത്രമാണ്​ ഞാൻ കരയുന്നത്​ കണ്ടത്​. അദ്ദേഹം അടുത്ത്​ വന്ന്​ കാരണം അന്വേഷിച്ചു. വീട്ടില്‍ പോയിട്ട് കുറേ നാളായി അമ്മയെ കാണണം എന്ന്​ ഞാന്‍ പറഞ്ഞു. ഇങ്ങനെ ചെറിയ കാര്യത്തിനാണോ കരയുന്നതെന്നും സീൻ തുർത്താൽ ഉടൻ വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു. അന്നെനിക്ക് ഇരുപത് വയസ്സേയുള്ളൂവെന്നും ശോഭന പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyRajinikanthMani Ratnamactress shobanathalapathi
Next Story