കഴിഞ്ഞ വർഷത്തെ ഏറ്റവും പണം വാരിയ മലയാള ചിത്രമായ അഞ്ചാം പാതിരക്ക് രണ്ടാംഭാഗം വരുന്നു. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് സിനിമയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചത്. 'ആറാം പാതിര'യെന്നാണ് ചിത്രത്തിന് പേരിട്ടത്.
അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നുവെന്ന കാപ്ഷനോടെയാണ് ആറാം പാതിരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബനാണ് പ്രധാന കഥാപാത്രമായ അൻവർ ഹുസൈനെ അവതരിപ്പിച്ചിരുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷന്‍റെ ബാനറിൽ മിഥുൻ മാനുവൽ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'അഞ്ചാംപാതിര'. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എന്ന ആമുഖത്തോടെ പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ്/ പ്രാക്ടീസിങ് സൈക്കോളജിസ്റ്റ് ആയ അൻവർ ഹുസൈനിലൂടെയാണ് ചിത്രം കഥ പറയുന്നത്. കുഞ്ചാക്കോ ബോബൻ, രമ്യാ നമ്പീശന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.