Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightക്രിക്കറ്റ്...

ക്രിക്കറ്റ് ആവേശത്തിന്റെ കാൽനൂറ്റാണ്ട്; 25-ാം വാർഷികത്തിൽ ‘ലഗാൻ’ വീണ്ടും തിയറ്ററുകളിലേക്ക്, ആവേശത്തിൽ ആരാധകർ!

text_fields
bookmark_border
laggan
cancel
camera_alt

ലഗാൻ

ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ആമിർ ഖാൻ ചിത്രം 'ലഗാൻ' വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രം റിലീസ് ചെയ്തിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ, പ്രേക്ഷകർക്ക് ആ പഴയകാല മാന്ത്രികത ബിഗ് സ്ക്രീനിൽ തന്നെ ആസ്വദിക്കാനുള്ള അപൂർവ്വ അവസരമാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ജൂൺ 12, 13, 14 തിയതികളിൽ പ്രത്യേക പ്രദർശനങ്ങളിലൂടെ ചിത്രം തിയറ്ററുകളിൽ തിരിച്ചെത്തും.

ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ‘ഹൃദയങ്ങളെ സ്പർശിച്ച ഒരു കാലാതീതമായ ഇതിഹാസം’... ലഗാനിന്റെ 25-ാം വാർഷികത്തിൽ ഈ ഇതിഹാസകാവ്യം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ജൂൺ 12, 13, 14 തീയതികളിൽ തിയറ്ററുകളിൽ വെച്ച് ഈ മാന്ത്രികത വീണ്ടും അനുഭവിക്കൂ’ എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഈ പ്രഖ്യാപനം നടത്തിയത്. ലഗാനിന്റെ സില്‍വർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ ഒരു പുതിയ ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇത് സിനിമയുടെ പഴയ ആരാധകരെയും പുതിയ തലമുറയെയും ഒരുപോലെ ആവേശത്തിലാക്കിയിരിക്കുകയാണ്.

2001 ജൂൺ 15നാണ് ലഗാൻ ആദ്യമായി തിയറ്ററുകളിൽ എത്തിയത്. അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ഈ പീരിയഡ് സ്പോർട്സ് ഡ്രാമ, ബ്രിട്ടീഷ് ഭരണകാലത്തെ ഭാരതീയ ഗ്രാമത്തിന്റെ അവസ്ഥയും അവിടുത്തെ ജനങ്ങളുടെ ആത്മവിശ്വാസവുമാണ് വെളിപ്പെടുത്തിയത്. അമിതമായ നികുതിഭാരത്തിൽ പൊറുതിമുട്ടിയ ഗ്രാമീണർ, ബ്രിട്ടീഷ് സൈനികർക്കെതിരെ ക്രിക്കറ്റ് എന്ന കളിയിലൂടെ പോരാട്ടം നടത്തുന്നതും വിജയം കൈവരിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കായികവും വൈകാരികവുമായ നിമിഷങ്ങൾ കോർത്തിണക്കിയ ലഗാൻ ഒരു നാടിന്റെ തന്നെ ഉയിർത്തെഴുന്നേൽപ്പായിരുന്നു.

ഇന്ത്യൻ സിനിമയെ ലോകവേദിയിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് ലഗാൻ. 74-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടത് ഇന്ത്യൻ സിനിമക്ക് ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു. കൂടാതെ, 49-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച ജനപ്രിയ ചിത്രമടക്കം എട്ട് പുരസ്‌കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി.

ലഗാനിന്റെ വിജയത്തിൽ സംഗീതത്തിന് വലിയ പങ്കുണ്ട്. എ.ആർ. റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ആമിർ ഖാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും ലഗാനിലെ 'ഭുവൻ' എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നു. ഗ്രേസി സിങ്, റേച്ചൽ ഷെല്ലി, പോൾ ബ്ലാക്ക്‌തോൺ, സുഹാസിനി മുളേ, കുൽഭൂഷൺ ഖർബന്ദ, രാജേന്ദ്ര ഗുപ്ത, രഘുബീർ യാദവ് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചരിത്രം ആവർത്തിക്കാൻ 'ലഗാൻ' വീണ്ടും എത്തുമ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir KhanCricketerEntertainment Newsre-releaseLagaan25th Anniversary
News Summary - Aamir Khan's Lagaan to re-release in theatres
Next Story