Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്റർ തൂക്കാൻ ഷാജിപാപ്പനും പിള്ളേരും, ഗെറ്റ് റെഡി ഫോർ എ ജീവൻ മരണ പോരാട്ടം; രണ്ടടി മാറി നിന്ന് കൗൺഡൗൺ കേൾക്കടാ...

text_fields
bookmark_border
ആട് 3 ട്രെയിലർ
തിയറ്റർ തൂക്കാൻ ഷാജിപാപ്പനും പിള്ളേരും, ഗെറ്റ് റെഡി ഫോർ എ ജീവൻ മരണ പോരാട്ടം; രണ്ടടി മാറി നിന്ന് കൗൺഡൗൺ കേൾക്കടാ...
cancel

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്2, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ കഥാപാത്രങ്ങളാണ് ഷാജി പാപ്പനും കൂട്ടരും. ഇപ്പോഴിതാ മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ എന്റർടൈനർമാരിൽ ഒന്നായ 'ആട്' സിനിമയുടെ ഈ മാറ്റം ആരാധകർക്കിടയിൽ വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.

മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം പ്രദർശനത്തിന് എത്തുക. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ആട് 3ന്റെ കഥ പറയുന്നതെന്നും ട്രെയിലർ കാണിച്ചു തരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

പൂരം കൊടിയേറി മക്കളേ, ഏത് ടോക്സിക് വന്നാലും ധുരന്ധറും വന്നാലും കേരളത്തിൽ പാപ്പൻ കപ്പ്‌ തൂക്കിയിരിക്കും, മികച്ച ടൈം ട്രാവൽ ലോഡിങ്, ഷാജി പാപ്പൻ തിരിച്ചു വരുന്നെടാ എന്നിങ്ങനെയാണ് ട്രെയിലറിന് താഴെ വരുന്ന കമന്‍റുകൾ. 127 ദിവസങ്ങൾ നീണ്ടുതിന്ന ചിത്രീകരണത്തിനുശേഷം ആട് 3 റിലീസിനൊരുങ്ങുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രം 50 കോടിയോളം മുതൽമുടക്കിലാണ് തിയറ്ററിൽ എത്തുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ, ചിറ്റൂർ, തിരുച്ചെന്തൂർ. ഇടുക്കി, തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ നിരവധി സ്ഥലങ്ങലിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aadu 3 trailer released
Next Story