Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightബാഗ്ദാദ് ഇന്‍റർനാഷനൽ...

ബാഗ്ദാദ് ഇന്‍റർനാഷനൽ തിയറ്റർ ഫെസ്റ്റിവലിൽ ബെസ്റ്റ് പ്ലേ അവാർഡ് നേടി മാമാങ്കത്തിന്റെ 'നെയ്‌ത്തെ'

text_fields
bookmark_border
ബാഗ്ദാദ് ഇന്‍റർനാഷനൽ തിയറ്റർ ഫെസ്റ്റിവലിൽ ബെസ്റ്റ് പ്ലേ അവാർഡ് നേടി മാമാങ്കത്തിന്റെ നെയ്‌ത്തെ
cancel

ബാഗ്ദാദ് ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവലിൽ പ്രകടനം നടത്താനെത്തിയ ആദ്യ ഇന്ത്യൻ സംഘമായി മാമാങ്കം ഡാൻസ് കമ്പനി ചരിത്രം കുറിച്ചു. ബാഗ്ദാദ് ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാമാങ്കം ഡാൻസ് കമ്പനി, അവരുടെ നൃത്താവിഷ്‌കാരമായ 'നെയ്ത്തെ' യിലൂടെ ലഭിച്ച ബെസ്റ്റ് പ്ലേ അവാർഡ് നേടി ചരിത്രം സൃഷ്ടിച്ചു.

പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ റിമ കല്ലിങ്കൽ 2014ൽ സ്ഥാപിച്ച 'മാമാങ്കം' ഇന്ന് കേരളത്തിലെ മുൻനിര സമകാലിക ഫിസിക്കൽ തിയറ്റർ-ഡാൻസ് സംഘങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ തനത് ശാസ്ത്രീയ, നാടൻ, ആയോധന കലാപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, ആധുനിക ലോക പ്രവണതകളോട് പ്രതികരിക്കുന്ന ഒരു പ്രത്യേക നൃത്തഭാഷയാണ് മാമാങ്കത്തിലൂടെ ലക്ഷ്യമിടുന്നത്.

'നെയ്ത്തെ'യിൽ, ചെന്ദമംഗലത്തെ ഹാൻഡ്‌ലൂം തൊഴിലാളികളുടെയും അവരുടെ ജീവിതത്തിന്റെയും കലയുടെ സഹിഷ്ണുതയുടെയും പശ്ചാത്തലത്തിലാണ് ഫിസിക്കൽ തിയറ്ററിന്റെ നൃത്തഭാഷയിൽ പുനർസൃഷ്ടിക്കുന്നത്. 2018ലെ പ്രളയം മൂലം നഷ്ടപ്പെട്ട നെയ്‌ത്തും, അവരുടെ സ്വപ്നങ്ങളും എല്ലാമാണ് നൃത്താവിഷ്‌കരത്തിന്‍റെ പശ്ചാത്തലം. പ്രേക്ഷകരെയും നിരൂപകരെയും ഏറെ ആകർഷിച്ച നെയ്ത്തെ സ്റ്റാൻഡിങ് ഒവേഷൻ നേടിയാണ് സമാപിച്ചത്. പലരും ഈ അവതരണത്തെ ഭാഷാതടസ്സങ്ങളെ മറികടന്ന് മനുഷ്യാനുഭവങ്ങളെ ഉൾക്കൊള്ളുന്ന കല എന്ന് വിശേഷിപ്പിച്ചു.

ഈ വിജയത്തിന് പിന്നാലെ മാമാങ്കം 2025 നവംബറിൽ ഒമാനിൽ നടക്കുന്ന പ്രശസ്തമായ അൽ ഡാൻ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. ഇത് മാമാങ്കത്തിന്‍റെയും കേരളത്തിന്‍റെയും ആഗോള കലാരംഗത്തെ സ്ഥാനത്തെ കൂടുതൽ ഉറപ്പിക്കുകയും, ഇന്ത്യയുടെ സാംസ്കാരിക പാദമുദ്രയെ ലോകവേദികളിലേക്ക് വിപുലീകരിക്കുകയും ചെയ്യുന്നു. 'നെയ്‌ത്തെ' റിമ കല്ലിങ്കലിന്റെ സംവിധാനത്തിലും അശ്വിൻ ജോർജിന്റെ നൃത്തസംവിധാനത്തിലും ആവിഷ്കരിക്കപ്പെട്ടതാണ്.

ഗ്രീഷ്മാ നാരായൺ, അലോശി അമൽ, പൂജിത കട്ടിക്കാട്, അനുസ്രീ പി.എസ്, സന്തോഷ് മാധവ്, അഞ്ജു ശ്യാമപ്രസാദ്, അമൃതശ്രീ ഓമനക്കുട്ടൻ, ഭവ്യ ഓമനക്കുട്ടൻ, ഗോപിക മഞ്ജുഷ എന്നിവരുടെ പ്രകടനമാണ് "നെയ്ത്തെ"യിൽ പ്രധാനമായി ഉള്ളത്. ദൃശ്യഭാവന രൂപപ്പെടുത്തിയിരിക്കുന്നത് ആർട്ട് ഡയറക്ടർ അനിൽ ഇൻസ്പയർ ആണ്. ലൈറ്റ് ഡിസൈനർ ശ്രീകാന്ത് ക്യാമിയോ ആണ് ലൈറ്റിങ്. ലയണൽ ലെഷോയ് ആണ് ശബ്ദരൂപകല്പന ചെയ്തിരിക്കുന്നത് ടീം മാനേജർ ഗ്രീഷ്മ ബാബു. ഫോട്ടോഗ്രാഫർ ജൈസൺ മാഡനിയും ആയിരുന്നു.

ഈ നേട്ടം ഇന്ത്യൻ കൺടെംപററി ഡാൻസിന്റെ അതിരുകൾ വികസിപ്പിക്കാനും കേരളത്തിന്റെ കലാപാരമ്പര്യത്തെ ആഗോളതലത്തിൽ പ്രതിനിധീകരിക്കാനും മാമാങ്കം പുലർത്തുന്ന പ്രതിബദ്ധതയെ തെളിയിക്കുന്നു. ഒമാനിലെ അൽ ഡാൻ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുന്ന 'നെയ്ത്തെ', അതിരുകൾക്കപ്പുറം സംസാരിക്കുന്ന കലയായി മാമാങ്കത്തെയും കേരളത്തെയും ലോക വേദികളിലേക്ക് ഉയർത്തുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rima KallingalEntertainment NewsMamangam
News Summary - Mamangam's Neithe wins Best Play Award at Baghdad International Theatre Festival
Next Story