ഒരു പുതിയ മനുഷ്യനാണ്; വിവാഹമോചനത്തിന് ശേഷമുളള ജീവിതത്തെ കുറിച്ച് നാഗചൈതന്യ
text_fieldsഏറെ ചർച്ചയായ വിവാഹമോചനമായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് 2017 ൽ ഇരുവരും വിവാഹിതരായത്. ഏവരേയും അസൂയപ്പെടുത്തുന്ന വിധത്തിലുളള ദാമ്പത്യമായിരുന്നു ഇവരുടേത്. എന്നാൽ ഈ ബന്ധം അധികം നീണ്ടു പോയില്ല. വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴായിരുന്നു വേർപിരിയുന്നത്.
ഒരു കോമൺ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ബന്ധം വേർപിരിയുന്നതിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. വിവാഹമോചനത്തിന് ശേഷം ഇരുവരും സിനിമയിൽ സജീവമായിട്ടുണ്ട്.
സാമന്തയുമായുളള വേർപിരിയലിനെ കുറിച്ചും അതിന് ശേഷമുളള ജീവിതത്തെ കുറിച്ച് പറയുകയാണ് നടൻ നാഗചൈതന്യ. തന്റെ പുതിയ ചിത്രമായ താങ്ക്യൂവിന്റെ പ്രചരണത്തിന്റെ ഭാഗമായി ബോളിവുഡ് ലൈഫിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'വിവാഹമോചനത്തിന് ശേഷം ഒരു വ്യക്തി എന്ന നിലയിൽ ഏറെ മാറി. ഇപ്പോൾ ഒരു പുതിയ മനുഷ്യനായത് പോലെയാണ്. നേരത്തെ അധികം ആരോടും തുറന്ന് സംസാരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അത് മാറി. കുടുംബത്തോടും സുഹൃത്തുക്കളോടും ഏറെ അടുപ്പം പുലർത്താൻ സാധിക്കുന്നുണ്ട്' -നാഗചൈതന്യ പറഞ്ഞു.