Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞങ്ങൾ പരസ്പരം സ്പേസ് നൽകുന്നു, ജോലിയെ ബഹുമാനിക്കുന്നു’; നടന്മാർ സെൻസിറ്റീവാണെന്ന് കരീന കപൂർ

text_fields
bookmark_border
Kareena Kapoor
cancel
camera_alt

സെയ്ഫ് അലി ഖാനും കരീന കപൂറും

ബോളിവുഡിലെ ഏറ്റവും സ്റ്റൈലിഷായ താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഇരുവരും വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഏറെ വ്യത്യസ്തരാണ്. സിനിമ തിരഞ്ഞെടുക്കുന്നതിലെ കാഴ്ചപ്പാടുകളും അങ്ങനെ തന്നെ. അടുത്തിടെ ബ്രൂട്ട് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കരീന തന്റെ കുടുംബത്തിലെ സിനിമാ ചർച്ചകളെക്കുറിച്ചും ഭർത്താവ് സെയ്ഫ് അലി ഖാനുമായുള്ള പ്രൊഫഷണൽ ബന്ധത്തെക്കുറിച്ചും മനസ് തുറന്നത്.

‘എന്റെ കുടുംബത്തിൽ നിന്ന് ഏറ്റവും സത്യസന്ധമായ അഭിപ്രായം പറയുന്നത് എന്റെ സഹോദരി കരിഷ്മയും ഭർത്താവ് സെയ്ഫുമാണ്. പക്ഷെ ഞങ്ങൾ രണ്ടുപേരും വളരെ കരുതലോടെയാണ് അത് ചെയ്യാറുള്ളത്. കാരണം ഞങ്ങൾ എല്ലാവരും തന്നെ ഞങ്ങളുടെ ജോലിയെക്കുറിച്ചും സിനിമകളെക്കുറിച്ചും വളരെ സെൻസിറ്റീവ് ആണ്.

നടന്മാർ പൊതുവെ സെൻസിറ്റീവായ ആളുകളാണെന്ന് കരീന പറയുന്നു. ഒരു സിനിമ ഒരു നടനെ സംബന്ധിച്ചിടത്തോളം വെറും പ്രൊജക്ട് അല്ല, മാസങ്ങളോളം നീണ്ട കഠിനാധ്വാനമാണ്. അതുകൊണ്ട് തന്നെ ആ സിനിമയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ, അത് വിമർശനമാണെങ്കിൽ പോലും മറ്റൊരാളെ വേദനിപ്പിക്കാത്ത രീതിയിൽ, വളരെ സൂക്ഷിച്ചായിരിക്കണം പറയേണ്ടതെന്ന് കരീന പറയുന്നു.

സിനിമാ തിരഞ്ഞെടുപ്പിൽ സെയ്ഫിന് തന്റേതായ, വളരെ ശക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് കരീന സമ്മതിക്കുന്നു. സെയ്ഫ് കൂടുതൽ പരീക്ഷണാത്മക സിനിമകളിലേക്കും, വ്യത്യസ്ത ജോണറുകളിലേക്കും ആകർഷിക്കപ്പെടുമ്പോൾ, കരീനക്ക് കഥാപാത്രങ്ങളുടെ കരുത്തിലാണ് ശ്രദ്ധ. ഈ വ്യത്യസ്തതയെ ഒരിക്കലും ഒരു പോരായ്മയായി ഇരുവരും കാണുന്നില്ല. മറിച്ച്, പരസ്പരം പഠിക്കാനും വളരാനുമുള്ള ഒരു അവസരമായിട്ടാണ് കാണുന്നത്.

‘ഞങ്ങൾ രണ്ടുപേരും വ്യത്യസ്ത തരം ആക്ടേഴ്സാണ്. ചിലപ്പോൾ ഞാൻ പറയും ഈ സ്ക്രിപ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന്. അപ്പോൾ സെയ്ഫ് പറയും നീ ടൂ ഹാർഡ്കോർ ആണ്, എനിക്ക് ഇതുപോലൊന്ന് ചെയ്യണം എന്ന്. അപ്പോൾ ഞാൻ പറയും ഓക്കേ, എന്നാൽ ചെയ്യ്. ഞങ്ങൾ പരസ്പരം സ്പേസ് നൽകുന്നു. ജോലിയെ ബഹുമാനിക്കുന്നു. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയ രഹസ്യങ്ങളിൽ ഒന്ന്’ കരീന കൂട്ടിച്ചേർത്തു. ഒരേ പ്രൊഫഷനിൽ നിന്ന് വരുമ്പോൾ അഭിപ്രായങ്ങൾ സ്വാഭാവികമാണ്, പക്ഷെ വളരെ കരുതലോടെ വേണം."

സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് സെയ്ഫും കരീനയും. മക്കളായ തൈമൂറും ജെഹും, കരീനയുടെ സിനിമാ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നൽകിയിരുന്നു. ഇപ്പോൾ കുട്ടികൾക്ക് മനസ്സിലാകുന്ന, കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന സിനിമകളുടെ ഭാഗമാകാൻ തനിക്ക് കൂടുതൽ ഇഷ്ടമാണെന്നും കരീന പറഞ്ഞു. അതേസമയം, കരീന പ്രധാന വേഷത്തിൽ എത്തുന്ന 'ദായ്റ' ബോളിവുഡിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിൽ കരീനക്കൊപ്പം പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - We Give Each Other Space Kareena on Saif
Next Story