Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മോഹൻലാലിനോട് ആഴത്തിലുള്ള ബഹുമാനം'; മലയാള സിനിമയിലേക്കുള്ള ആഗ്രഹം വെളിപ്പെടുത്തി കരീന കപൂർ

text_fields
bookmark_border
മോഹൻലാലിനോട് ആഴത്തിലുള്ള ബഹുമാനം; മലയാള സിനിമയിലേക്കുള്ള ആഗ്രഹം വെളിപ്പെടുത്തി കരീന കപൂർ
cancel

ന്യൂഡൽഹി: മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം കരീന കപൂർ. മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖ താരങ്ങളോട് എന്നും വലിയ ബഹുമാനമാണുള്ളതെന്നും പൃഥ്വിരാജ് മികച്ച നടനാണെന്നും കരീന പറഞ്ഞു. പുതിയ ചിത്രമായ 'ദായ്‌റ'യുടെ റിലീസുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നത് വലിയൊരു അംഗീകാരവും സന്തോഷവും നൽകുന്ന കാര്യമാണെന്ന് കരീന വ്യക്തമാക്കി. "വൈവിധ്യമാർന്ന പ്രമേയങ്ങളെയും വ്യത്യസ്ത സിനിമകളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. സിനിമയെ നെഞ്ചിലേറ്റുന്ന അത്തരം ആസ്വാദകർക്ക് മുന്നിലേക്ക് എത്താൻ ആഗ്രഹമുണ്ട്. പൃഥ്വിരാജിനൊപ്പം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചാൽ അതൊരു മികച്ച അനുഭവമായിരിക്കും," കരീന കൂട്ടിച്ചേർത്തു.

മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായ്‌റ' എന്ന ചിത്രത്തിൽ ഡി.സി.പി അജൂനി കോലി എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് കരീന എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജംഗ്ലീ പിക്‌ചേഴ്‌സ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ വിനീത് ജെയ്ൻ, ധവാൽ ഗഡ്ഡ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kareena Kapoor Expresses Desire to Act in Malayalam Cinema
Next Story