Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിജയ്‍യോടൊപ്പമുള്ള...

വിജയ്‍യോടൊപ്പമുള്ള യാത്ര ഡ്യൂട്ടി സമയം കൂടുതൽ സവിശേഷമാക്കിയെന്ന് എയർ ഹോസ്റ്റസ്; വൈറലായി ചിത്രം

text_fields
bookmark_border
വിജയ്‍യോടൊപ്പമുള്ള യാത്ര ഡ്യൂട്ടി സമയം കൂടുതൽ സവിശേഷമാക്കിയെന്ന് എയർ ഹോസ്റ്റസ്; വൈറലായി ചിത്രം
cancel
camera_alt

എയർ ഹോസ്റ്റസ് ഉമ മീനാക്ഷി തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യോടൊപ്പം

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യെ വിമാനത്തിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് എയർ ഹോസ്റ്റസ്. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‍യുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശന വേളയിലാണ് ഈ ചിത്രം പകർത്തിയത്.


ഈ ചിത്രം അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഉമ മീനാക്ഷി എന്ന എയർ ഹോസ്റ്റസാണ് മുഖ്യമന്ത്രി വിജയ്‍യോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. 'തമിഴ്‌നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ സി. ജോസഫ് വിജയ് തങ്ങൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തത് ഡ്യൂട്ടി സമയം കൂടുതൽ സവിശേഷമാക്കി'യെന്ന് ഉമ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഈ യാത്ര ഔദ്യോഗിക ഡൽഹി സന്ദർശനത്തിനുവേണ്ടിയായിരുന്നു. ഡൽഹിയിൽ വെച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ഇവരുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. സന്ദർശനത്തിനിടയിൽ ഡൽഹിയിലെ തമിഴ്‌നാട് ഹൗസിലെത്തിയ വിജയിന് ഔദ്യോഗികമായി ഗാർഡ് ഓഫ് ഓണർ നൽകി രാജ്യം ആദരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamilnadu CMviralViral PictureTVKTVK Vijay
News Summary - Vijay's picture goes viral
Next Story