Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്, ഞാനത് ചെയ്യില്ല നിങ്ങളും ചെയ്യണ്ട; ‘ഓപ്പറേഷൻ തൂഫാനിൽ’ മോഹൻലാലിനൊപ്പം വിജയ് യും

text_fields
bookmark_border
ക്യാമ്പെയ്‌ന്റെ ഭാഗമായി കൊച്ചിയിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും
mohanlal
cancel
camera_alt

മോഹൻലാൽ വിജയ്

കേരള സർക്കാർ ഏറെ അഭിമാനത്തോടെ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്‌നായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' എന്ന പദ്ധതിയിൽ വലിയൊരു മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഈ ക്യാമ്പെയ്‌ന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ നടൻ മോഹൻലാലിനൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയും പങ്കെടുക്കും. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് ചെന്നൈയിൽ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുമായി ആഭ്യന്തര മന്ത്രി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടായത്. വിജയ് യുടെ പൂർണ്ണ പിന്തുണ ഈ ലഹരിവിരുദ്ധ പോരാട്ടത്തിനുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. പരിപാടിയുടെ തിയതി സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വിജയിയുടെ പങ്കാളിത്തം ഉറപ്പാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കാൻ വിജയിക്ക് സാധിച്ചിരുന്നില്ല. എന്നാൽ, സാമൂഹിക പ്രസക്തിയുള്ള ഇത്തരം വിഷയങ്ങളിൽ വിജയിക്കുള്ള താൽപ്പര്യം കണക്കിലെടുക്കുമ്പോൾ കൊച്ചിയിലെ ഈ പരിപാടിയിൽ അദ്ദേഹം എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

തമിഴ്‌നാട്ടിൽ ലഹരിക്കെതിരെ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് വിജയി. ലഹരി ഉപേക്ഷിച്ച് കായികരംഗത്തേക്ക് തിരിയാൻ യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ചെന്നൈ മെറീന ബീച്ചിൽ നടന്ന 'സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്' എന്ന മാരത്തണിൽ വിജയ് പങ്കെടുത്തത് വലിയ ശ്രദ്ധ നേടിയിരുന്നു. ലഹരിയെ ഉപേക്ഷിച്ച് കായികക്ഷമതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഓപ്പറേഷൻ തൂഫാൻ ക്യാമ്പെയ്‌ന്റെ തുടക്കം മുതൽ തന്നെ മോഹൻലാൽ ഇതിന്റെ ഭാഗമാണ്. മോഹൻലാലിന്റെ ഐക്കോണിക് ചിത്രമായ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തമായ ‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന സംഭാഷണം ഈ ക്യാമ്പെയ്‌ന്റെ പ്രധാന ഭാഗമാണ്. പിന്നീട് ലൂസിഫർ എന്ന ചിത്രത്തിലും ഈ ഡയലോഗ് ആവർത്തിക്കപ്പെട്ടിരുന്നു. ജില്ല എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച മോഹൻലാലും വിജയിയും ഈ ലഹരിവിരുദ്ധ വേദിയിൽ വീണ്ടും ഒന്നിക്കുന്നത് സിനിമാ ലോകത്തിനും വലിയ ആവേശം നൽകുന്നുണ്ട്. വിജയ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന് മോഹൻലാൽ നേരിട്ട് ആശംസകൾ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay with Mohanlal in 'Operation Toofan'
Next Story