ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണയുമായി വിജയ്; കൊച്ചിയിലെത്താമെന്ന് ചെന്നിത്തലക്ക് ഉറപ്പുനൽകി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാനിന്' പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് അറിയിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചെന്നൈയിലെത്തി വിജയ്‌യുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരള പോലീസിനൊപ്പം തമിഴ്നാട് പോലീസും ലഹരിവിരുദ്ധ പദ്ധതികളിൽ സഹകരിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി കേരള–തമിഴ്നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പോലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ 'ഓപ്പറേഷൻ തൂഫാനിന്റെ' ഭാഗമായി മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയ്‌യെ ചെന്നിത്തല ക്ഷണിച്ചു. പരിപാടിയിൽ പങ്കെടുക്കാമെന്ന് വിജയ് ഉറപ്പുനൽകിയതായും ചെന്നിത്തല പറഞ്ഞു. പോലീസ്, എക്സൈസ് വകുപ്പുകൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

