സിനിമയിൽ നിന്ന് മാത്രമല്ല, ഇൻസ്റ്റഗ്രാമിൽ നിന്നും കോടികൾ! ഏറ്റവുമധികം പണം കൊയ്യുന്ന താരങ്ങൾ
text_fieldsസോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. ഇൻസ്റ്റഗ്രാമിലാണ് അധികവും പ്രത്യക്ഷപ്പെടുന്നത്. സിനിമാ വിശേഷങ്ങൾക്കൊപ്പം പ്രൊഡക്റ്റ് പ്രമോഷനുമായി താരങ്ങൾ എത്താറുണ്ട്. ഇതിന്ഇ വർക്ക് തക്കതായ പ്രതിഫലവും ലഭിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവുമധികം പണം നേടുന്ന താരങ്ങൾ ഇവരാണ്...
ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന താരം പ്രിയങ്ക ചോപ്രയാണ്. 89.4 മില്യൺ ഫോളോവേഴ്സാണ് നടിക്കുള്ളത്. മൂന്ന് കോടി രൂപയാണ് ഇൻസ്റ്റഗ്രാം വരുമാനം.

10. 9 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുളള കരീന കപൂറാണ് രണ്ടാം സ്ഥാനത്ത്. ഒന്ന് മുതൽ രണ്ട് കോടിവരെയാണ് നടിക്ക് ലഭിക്കുന്നത്.

മൂന്നാം സ്ഥാനത്ത് ദീപിക പദുകോണാണ്. 1.5 കോടി രൂപയാണ് നടിയുടെ ഇൻസ്റ്റഗ്രാം വരുമാനം. ഏകദേശം ഇൻസ്റ്റഗ്രാമിൽ 76.1 മില്യൺ ഫോളോവേഴ്സുണ്ട്.

83.2 മില്യൺ ഫോളോവേഴ്സുള്ള ശ്രദ്ധ കപൂറാണ് നാലാം സ്ഥാനത്ത്. ഇൻസ്റ്റഗ്രാമിൽ നിന്ന് 1.18 കോടി രൂപയാണ് ലഭിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടൻ അക്ഷയ് കുമാർ. 66.1 മില്യാൺ ഫോളോവേഴ്സാണ് നടനുള്ളത്. 1.02 കോടി രൂപയാണ് ഇൻസ്റ്റാഗ്രാമിൽ നിന്ന് ലഭിക്കുന്ന വരുമാനം.

നടൻ ഷാറൂഖ് ഖാന്റെ ഇൻസ്റ്റഗ്രാം വരുമാനം 80 മുതൽ 1 കോടിവരെയാണ്. 42.1 മില്യൺ ഫോളോവേഴ്സാണ് നടനുളളത്.

ഇൻസ്റ്റഗ്രാമിൽ 79.9 മില്യൺ ഫോളോവേഴ്സുള്ള ആലിയ ഭട്ടിന്റെ ഇൻസ്റ്റഗ്രാം വരുമാനം ഒരു കോടിയാണ്.

കത്രീന കൈഫിനും ഒരു കോടി രൂപയാണ് ഇൻസ്റ്റഗ്രാമിലൂടെ ലഭിക്കുന്നത്. ഏകദേശം 76.6 മില്യൺ ഫോളോവേഴ്സാണ് നടിക്കുള്ളത്.

95 ലക്ഷം രൂപയാണ് അനുഷ്ക ശർമക്ക് ഇൻസ്റ്റഗ്രാമിലൂടെ ലഭിക്കുന്നത്. 64.8 മില്യൺ ഫോളോവേഴ്സാണ് നടിക്കുള്ളത്.

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് സൽമാൻ ഖാൻ. 85 ലക്ഷം രൂപയാണ് നടന്റെ ഇൻസ്റ്റഗ്രാം വരുമാനം. 65.7 മില്യൺ പേരാണ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഫോളോ ചെയ്യുന്നത്.
