Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവേടൻ വിവാഹിതനാകുന്നു,...

വേടൻ വിവാഹിതനാകുന്നു, നവമി ലത വധു

text_fields
bookmark_border
Vedan Navami
cancel

തൃശൂർ: വിവാഹിതനാകാൻ പോകുകയാണെന്ന സന്തോഷ വാർത്ത പങ്കുവെച്ച് റാപ്പർ വേടൻ. എഴുത്തുകാരി നവമി ലതയാണ് വധു. ഫെബ്രുവരി 24ന് ചൊവ്വാഴ്ച തൃശൂരിൽ വെച്ചാണ് വിവാഹം. ചെറിയ ചടങ്ങായിരിക്കുമെന്നും രജിസ്റ്റർ വിവാഹമായിരിക്കുമെന്നും വേടൻ അറിയിച്ചു.

നവമി ലതയുമായി വേടൻ ഏറെ നാളായി പ്രണയത്തിലാണ്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ച വേടനെ എം.വി ഗോവിന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് സംസാരിക്കവേയാണ് വേടന്റെ വിവാഹക്കാര്യം എം.വി ഗോവിന്ദൻ മാസ്റ്റര്‍ പങ്കുവെച്ചത്.

ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ വേടൻ മറുപടി പ്രസംഗത്തില്‍ വിവാഹക്കാര്യം സ്ഥിരീകരിച്ചു. മാഷ് പറഞ്ഞതുപോലെ 24ാം തിയതി ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ്. എല്ലാവരുടേയും അനുഗ്രഹമുണ്ടാകണമെന്നും വേടന്‍ പറഞ്ഞു.

പൊതുവേദികളിൽ വേടനൊപ്പം നവമി ലതയേയും കാണാറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോഴും നവമി ലത ഉണ്ടായിരുന്നു. തന്‍റെ മോണോലോവ എന്ന ആൽബം പുറത്തിറക്കിയപ്പോഴും തന്‍റെ പ്രണയിനിക്ക് വേണ്ടിയാണ് ആൽബം എന്ന് വേടൻ വെളിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala state film awardMarriageVedanWrap
News Summary - The wraper vedan gets married, Navami Lata is the bride
Next Story