Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘2,467 തടസ്സങ്ങൾ തരണം ചെയ്യേണ്ടി വന്നു’; നടപ്പാതകളിലെ ദുരിതം കാരണം ഫിറ്റ്നസ് ലക്ഷ്യം പാതിവഴിയിൽ ഉപേക്ഷിച്ച് സോഹ അലി ഖാൻ

text_fields
bookmark_border
Soha Ali Khan
cancel
camera_alt

സോഹ അലി ഖാൻ

സിനിമയിലെ വിശേഷങ്ങൾക്കൊപ്പം തന്നെ മുംബൈ നഗരത്തിലെ യാത്രാപ്രശ്നങ്ങളും പൗരപ്രശ്നങ്ങളും സോഷ്യൽ മീഡിയയിലൂടെ നിരന്തരം തുറന്നുകാട്ടാറുള്ള നടിയാണ് സോഹ അലി ഖാൻ. തന്‍റെ ഫിറ്റ്‌നസ് ദിനചര്യയുടെ ഭാഗമായി ദിവസവും 10,000 ചുവടുകൾ നടക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ നടി, നഗരത്തിലെ മോശം റോഡ് സാഹചര്യങ്ങൾ കാരണം നടപ്പ് പാതിവഴിയിൽ ഉപേക്ഷിച്ച സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

എല്ലാ ദിവസത്തെയും പോലെ തന്റെ 10,000 സ്റ്റെപ്പുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോഹ അലി ഖാൻ അന്ന് രാവിലെ നടത്തം ആരംഭിച്ചത്. എന്നാൽ വഴിയിൽ അവർക്ക് നേരിടേണ്ടിവന്നത് ഒട്ടനവധി ദുരിതങ്ങളായിരുന്നു. നടപ്പാതകളിൽ മൃഗങ്ങളുടെ വിസർജ്യങ്ങൾ കിടക്കുന്നതും, തകർന്നുവീണ മാൻഹോൾ മൂടികളും യാത്ര കൂടുതൽ ദുസഹമാക്കിയെന്ന് സോഹ പറയുന്നു.

ഇതുകൂടാതെ, നടപ്പാതയിൽ ഉറങ്ങിക്കിടക്കുന്ന ഒരാളെയും റോഡിന്റെ ഒരു ഭാഗം പൂർണ്ണമായി കയ്യേറി കിടക്കുന്ന വലിയ ക്രെയിനെയും കാണേണ്ടിവന്നു. റോഡരികിലെ അനന്തമായി നീളുന്ന നിർമാണ പ്രവർത്തനങ്ങളും നടപ്പുവഴിയെ കൂടുതൽ ദുഷ്കരമാക്കി. ഒടുവിൽ ഇത്തരം തടസ്സങ്ങൾ കാരണം ലക്ഷ്യത്തിലെത്താൻ കഴിയാതെ വന്നതോടെ, നടപ്പ് അവിടെവെച്ച് അവസാനിപ്പിച്ച് നടി തിരികെ മടങ്ങുകയായിരുന്നു.

‘ഞാൻ ദിവസവും 10,000 സ്റ്റെപ്പുകൾ തികക്കാൻ ശ്രമിക്കാറുണ്ട്, പക്ഷേ 2,467 തടസ്സങ്ങൾ തരണം ചെയ്തുകഴിഞ്ഞപ്പോൾ ഞാൻ തോൽവി സമ്മതിച്ചു’ എന്നാണ് തമാശരൂപേണ നടി ഇതിന് ക്യാപ്ഷൻ നൽകിയത്. മോശമായ പൊതുയിടങ്ങളും റോഡുകളിലെ അപകടാവസ്ഥയും കാൽനടയാത്രക്കാരെ എത്രയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന വലിയൊരു വിഷയത്തിലേക്കാണ് സോഹയുടെ ഈ പോസ്റ്റ് വിരൽ ചൂണ്ടുന്നത്.

മുംബൈയിലെ തകർന്ന നടപ്പാതകളെക്കുറിച്ച് സോഹ അലി ഖാൻ പരാതിപ്പെടുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ഫെബ്രുവരിയിലും തന്റെ പ്രദേശത്തുകൂടി വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ നേരിട്ട ദുരിതങ്ങളെക്കുറിച്ച് നടി സോഷ്യൽ മീഡിയയിലൂടെ തുറന്നുകാട്ടിയിരുന്നു. തകർന്നു കിടക്കുന്ന നടപ്പാതകൾ കാൽനടയാത്രക്കാർക്ക് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നതെന്നും, ആരെങ്കിലും ഇതിൽ വീണ് ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും നടി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

‘മരണക്കെണികളായി മാറിയ നടപ്പാതകളിലൂടെയുള്ള സായാഹ്ന നടത്തം’ എന്ന കുറിപ്പോടെയായിരുന്നു അന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടി പ്രതിഷേധം അറിയിച്ചത്. സോഹ അലി ഖാന്റെ ഒടുവിലായി പുറത്തിറങ്ങിയ ഫീച്ചർ ചിത്രം 'ചോരി 2' ആയിരുന്നു. ഒരു ഹൊറർ-ത്രില്ലർ ചിത്രമായി എത്തിയ ഈ സിനിമ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Soha Ali Khan Abandons 10k Steps Walk Over Mumbai Road Hurdles
Next Story