ബിരിയാണി ഒഴിവാക്കി വെജിറ്റേറിയനായി; ഇപ്പോൾ ശരീരം വളരെ ലഘുവായി തോന്നുന്നു -ചിമ്പു
text_fieldsസിനിമകളിലെ തിരക്കുകൾക്കൊപ്പം ഫിറ്റ്‌നസിനും ആരോഗ്യത്തിനും വലിയ പ്രാധാന്യം നൽകുന്ന താരമാണ് ചിമ്പു. ശരീരത്തിന്റെ മാറ്റങ്ങളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ് താരം ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. തന്റെ കരിയറിൽ പലതവണ സിനിമകൾക്കായി ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയ്തിട്ടുള്ള നടനാണ് ചിമ്പു.
‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയായിരുന്നു. എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ എന്തൊക്കെ കഴിച്ചാലും ശരീരം പഴയതുപോലെ നിൽക്കില്ല. മുമ്പ് ഞാൻ സ്ഥിരമായി നോൺ-വെജ് കഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക് മാറി. നോൺ-വെജ് കഴിക്കുമ്പോൾ ശരീരത്തിന് വല്ലാത്ത ഭാരവും അസ്വസ്ഥതയും തോന്നും. എന്നാൽ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുമ്പോൾ ശരീരം വളരെ ലഘുവായി തോന്നും’ ചിമ്പു പറഞ്ഞു.
ആരോഗ്യകാര്യത്തിൽ യാതൊരു വിട്ടവീഴ്ചയും ചെയ്യാത്ത താരം ആരാധകർക്കും വലിയൊരു സന്ദേശമാണ് നൽകുന്നത്. ദിനംപ്രതിയുള്ള ജീവിതത്തിൽ ശീലിക്കേണ്ട അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചിമ്പു സംസാരിക്കുന്നുണ്ട്.
‘നമുക്ക് ഇഷ്ടപ്പെട്ടതൊക്കെ എക്കാലവും കഴിച്ചുകൊണ്ടിരിക്കാൻ സാധിക്കില്ല. ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമ്മൾ ഭക്ഷണകാര്യത്തിൽ കർശനമായ അച്ചടക്കം പാലിച്ചേ തീരൂ’ എന്ന് താരം പറയുന്നു. പ്രായത്തിന്റെ ആദ്യകാലങ്ങളിൽ ആരോഗ്യത്തെയും ഭക്ഷണത്തെയും കുറിച്ച് കാര്യമായ ശ്രദ്ധ നൽകാത്ത യുവതലമുറക്ക് വലിയൊരു തിരിച്ചറിവാണ് ചിമ്പുവിന്റെ ഈ വാക്കുകൾ. ചെറിയ ശീലങ്ങളിൽ വരുത്തുന്ന കൃത്യതയാണ് വലിയ ആരോഗ്യപരമായ മാറ്റങ്ങൾക്ക് അടിത്തറയിടുന്നത് എന്ന് ഈ മാറ്റം തെളിയിക്കുന്നു.
എന്ത് കഴിച്ചാലും പെട്ടെന്ന് ദഹിപ്പിക്കുമെങ്കിലും, പ്രായം കൂടുന്തോറും ശരീരത്തിന്റെ മെറ്റബോളിസം വേഗത കുറയുന്നു. നോൺ-വെജ് ഭക്ഷണങ്ങളിൽ കൊഴുപ്പും പ്രോട്ടീനും കൂടുതലായതിനാൽ അവ ദഹിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഇത് പലപ്പോഴും വയറിലെ അസ്വസ്ഥതകൾക്കും, ഗ്യാസ് പ്രശ്നങ്ങൾക്കും, വയറു വീർക്കുന്ന അവസ്ഥക്കും കാരണമാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

