Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിരത്നത്തിന്റെ 'അലൈപായുതെ' ചിത്രവുമായി ഷാറൂഖ് ഖാന് ഒരു ബന്ധമുണ്ട്; വെളിപ്പെടുത്തി താരം

text_fields
bookmark_border
Shah Rukh Khan revealed Mani Ratnam ‘designed’ Alaipayuthey with him: ‘When we were doing Dil Se…’
cancel

ലമുറവ്യത്യാസില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന മണിരത്നം ചിത്രമാണ് അലൈ പായുതേ. മാധവനും ശാലിനിയും പ്രധാനവേഷത്തിലെത്തിയ ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തോടെ മാധവന്റെ താരമൂല്യം കുത്തനെ ഉയർന്നു. തമിഴിൽ ചിത്രം വൻ വിജയമായതോടെ സാതിയ എന്ന പേരിൽ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്തു. വിവേക് ഒബ്റോയ് യും റാണി മുഖർജിയുമായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.

എന്നാൽ അലൈപായുതെ ആലോചിച്ചപ്പോൾ മണിരത്നത്തിന്റെ മനസിൽ നടൻ ഷാറൂഖ് ഖാൻ ആയിരുന്നുവത്രേ. നടൻ തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ദിൽസെ ചെയ്യുന്ന സമയത്തായിരുന്നു അലൈ പായുതേയെക്കുറിച്ച് മണിരത്നം ആലോചിച്ചതെന്നും ആ സമയത്ത് താനായിരുന്നു മനസിലെന്നും എന്നാൽ എന്തുകൊണ്ടോ അത് സംഭവിച്ചില്ലെന്ന് ഷാറൂഖ് അഭിമുഖത്തിൽ പറഞ്ഞു. അലൈപായുതേയുടെ ഹിന്ദി റീമേക്കായ സാതിയയിൽ അതിഥി വേഷത്തിൽ എസ്.ആർ.കെ എത്തിയിരുന്നു. യഷ് രാജ് ഫിലിംസും മദ്രാസ് ടാക്കീസും ചേർന്നാണ് സാതിയ നിർമിച്ചത്.

1998ല്‍ പുറത്തിറങ്ങിയ ‘ദില്‍സെക്ക് ശേഷം മണിരത്നവും ഷാറൂഖ് ഖാനും ഇതുവരെ ഒന്നിച്ചിട്ടില്ല. ഇതിനെക്കുറിച്ച് മുമ്പൊരിക്കൽ മണിരത്നം സംസാരിച്ചിരുന്നു.'പല പരിപാടികളിലും താന്‍ പലപ്പോഴും ഷാറൂഖ് ഖാനെ കാണാറുണ്ട്. എന്നാൽ, അദ്ദേഹത്തിനായി ഒരു തിരക്കഥ തയാറായിട്ടില്ല. ഒരു ആശയം ലഭിച്ചു കഴിഞ്ഞാല്‍ സിനിമക്കായി ഷാറൂഖ് ഖാനെ ഉറപ്പായും സമീപിക്കും'- എന്നായിരുന്നു പറഞ്ഞത്.പൊന്നിയിൻ സെൽവനാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം. കമൽ ഹാസൻ പ്രധാനവേഷത്തിലെത്തുന്ന തഗ് ലൈഫ് ആണ് സംവിധായകന്റെ പുതിയ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan revealed Mani Ratnam ‘designed’ Alaipayuthey with him: ‘When we were doing Dil Se…’
Next Story