Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഡിസി’ വിജയത്തിന് കാർ സമ്മാനം; ‘ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു’ എന്ന് സാനിയ; ജസ്റ്റിസ് ഫോർ ചന്ദ്ര എന്ന് ആരാധകർ

text_fields
bookmark_border
saniya iyyappan
cancel
camera_alt

വാമിക, സനിയ

സംവിധായകനായ ലോകേഷ് കനകരാജ് ആദ്യമായി നായകനായി അഭിനയിച്ച ചിത്രമാണ് ഡിസി. ആക്ഷനും ഡ്രാമക്കും പ്രാധാന്യം നൽകി അരുൺ മാതേശ്വരൻ ഒരുക്കിയ ഈ ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ ബി.എം.ഡബ്ല്യു കാറുകൾ സമ്മാനമായി നൽകി സിനിമയുടെ അണിയറപ്രവർത്തകരെയും പ്രധാന താരങ്ങളെയും ആദരിച്ചിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സിന്റെ തലവൻ കലാനിധി മാരൻ. 100 കോടിയിലധികം രൂപ ലോകമെമ്പാടുമായി ബോക്സ് ഓഫീസിൽ നിന്ന് നേടി ചരിത്ര വിജയം കുറിച്ച ഡി.സി എന്ന ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നാലെയായിരുന്നു ഈ ആദരവ്.

നായകനായി വേഷമിട്ട ലോകേഷ് കനകരാജ്, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്കാണ് ആഡംബര കാറുകളുടെ താക്കോൽ സമ്മാനിച്ചത്. സൺ പിക്ചേഴ്സ് ഈ സന്തോഷവാർത്തയും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സമ്മാനദാന ചടങ്ങിൽ ചിത്രത്തിലെ നായികയായ വാമിഖ ഗബ്ബിയെ പൂർണ്ണമായി ഒഴിവാക്കിയത് ആരാധകരെ കടുത്ത നിരാശയിലും രോഷത്തിലുമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ സാനിയ ഇയ്യപ്പനും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

‘ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു’ എന്നായിരുന്നു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാനിയ ഇയ്യപ്പൻ കുറിച്ചത്. ചിത്രത്തിന്റെ വിജയത്തിൽ ഒപ്പത്തിനൊപ്പം നിന്നിട്ടും നായകന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും മാത്രം ഒപ്പത്തിനൊപ്പം വലിയ സമ്മാനങ്ങൾ ലഭിക്കുകയും, നായികയെ തഴയുകയും ചെയ്തു എന്ന തോന്നലാണ് ഈ കമന്റിന് പിന്നിൽ. സാനിയയുടെ ഈ നിലപാടിന് പിന്തുണയുമായി ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരും സിനിമാ പ്രേമികളുമാണ് രംഗത്തെത്തിയത്. സിനിമയുടെ വിജയത്തിൽ തുല്യ പങ്കുവഹിച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ഒരേപോലെ പരിഗണിക്കേണ്ടതില്ലേ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായി ഉയരുന്നുണ്ട്.

ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ ഏറ്റവും നിർണായകമായ പങ്ക് വഹിച്ചവരിൽ ഒരാളാണ് വാമിഖ ഗബ്ബി എന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ തുറന്നടിക്കുന്നു. സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം പേരുടെയും അഭിപ്രായത്തിൽ ചിത്രത്തിന്റെ ആത്മാവ് തന്നെ വാമിഖയുടെ ഗംഭീര പ്രകടനമായിരുന്നു. ചിലർ ലോഗേഷ് കനകരാജിനേക്കാൾ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചതെന്നും അഭിപ്രായപ്പെടുന്നുണ്ട്. സൗഹൃദത്തിന്റെയും ശമ്പള ഇളവുകളുടെയും അടിസ്ഥാനത്തിലാണ് കാറുകൾ നൽകിയതെന്ന രീതിയിൽ ചില ന്യായീകരണങ്ങൾ വരുന്നുണ്ടെങ്കിലും ഒരു ചിത്രത്തിന്റെ വിജയത്തിൽ ഒപ്പത്തിനൊപ്പം നിന്ന പ്രധാനപ്പെട്ട ഒരു നടിയെ തഴഞ്ഞത് ചലച്ചിത്രമേഖലയിലെ ലിംഗവേദനങ്ങളെയും അവഗണനകളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

ഒരു സിനിമയുടെ വിജയത്തിൽ നായകനൊപ്പം തന്നെ നായികയ്ക്കും തുല്യ അവകാശമുണ്ടെന്ന തിരിച്ചറിവ് ഇനിയും നിർമ്മാതാക്കൾക്കിടയിൽ പൂർണ്ണമായി എത്തിയിട്ടില്ലെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതിക പ്രവർത്തകർക്കും പുരുഷ താരങ്ങൾക്കും ലഭിക്കുന്ന അതേ പരിഗണനയും ആദരവും വനിതാ താരങ്ങൾക്കും ലഭിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saniya Iyappan Calls Out Sun Pictures Over BMW Gift Bias
Next Story