Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘പുലർച്ചെ 2 മണിക്ക്...

‘പുലർച്ചെ 2 മണിക്ക് അവളെ സൂക്ഷിക്കണം, ഹൈപ്പർ മാക്സാണ്, എനിക്കറിയാവുന്നതിൽ ഏറ്റവും ഫണ്ണി ആയ പെൺകുട്ടി’; കീർത്തിയെ കുറിച്ച് സാമന്ത

text_fields
bookmark_border
‘പുലർച്ചെ 2 മണിക്ക് അവളെ സൂക്ഷിക്കണം, ഹൈപ്പർ മാക്സാണ്, എനിക്കറിയാവുന്നതിൽ ഏറ്റവും ഫണ്ണി ആയ പെൺകുട്ടി’; കീർത്തിയെ കുറിച്ച് സാമന്ത
cancel
camera_alt

സാമന്ത, കീർത്തിയെ സുരേഷ്

സിനിമാലോകത്തെ വിസ്മയിപ്പിക്കുന്ന കൂട്ടുകെട്ടാണ് കീർത്തി സുരേഷും സാമന്ത റൂത്ത് പ്രഭുവും തമ്മിലുള്ള സൗഹൃദം. കീർത്തിയെ തനിക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും തമാശയുള്ള വ്യക്തി എന്നാണ് സാമന്ത വിശേഷിപ്പിച്ചത്. ഇരുവരും തമ്മിലുള്ള ആത്മബന്ധം കേവലം സൗഹൃദത്തിൽ ഒതുങ്ങുന്നതല്ല. തന്റെ കരിയറിലെ വലിയ പ്രോജക്റ്റുകളിൽ ഒന്നായ 'ബേബി ജോൺ' എന്ന ബോളിവുഡ് ചിത്രത്തിലേക്ക് കീർത്തിയെ നിർദേശിച്ചത് സാമന്തയായിരുന്നു.

2025ൽ ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉച്ചഭക്ഷണത്തിന് ഇരുന്ന ഇവർ സൂര്യാസ്തമയ സമയത്താണ് അവിടെനിന്ന് എഴുന്നേറ്റതെന്ന കുറിപ്പോടെയാണ് സാമന്ത ഈ ചിത്രം പങ്കുവെച്ചത്. കീർത്തി സുരേഷിന്റെ തമാശ നിറഞ്ഞ സ്വഭാവത്തെക്കുറിച്ച് സാമന്ത വാചാലയാകാറുണ്ട്. രാത്രി രണ്ട് മണിയാകുമ്പോഴാണ് കീർത്തി ശരിക്കും ഹൈപ്പർ ആകുന്നതെന്നും ആ സമയത്ത് കീർത്തിയോടൊപ്പം ഇരിക്കുന്നത് വലിയ വിനോദമാണെന്നും സാമന്ത പറയുന്നു. ‘അവൾക്ക് അവിശ്വസനീയമായ തമാശബോധമുണ്ട്, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും രസകരമായ പെൺകുട്ടിയാണ് അവൾ’ സാമന്ത ഒരഭിമുഖത്തിൽ പറഞ്ഞു.

‘പുലർച്ചെ 2 മണിയാകുമ്പോൾ അവിടെ നിന്ന് ഓടി രക്ഷപ്പെടണം. അവൾ മദ്യപിക്കുകയൊന്നുമില്ല, പക്ഷേ ആ സമയത്ത് അവൾ ഭയങ്കര ഹൈപ്പർ മാക്സ് ആണ്. വെറും 0.3 സെക്കൻഡിനുള്ളിൽ അവൾ എല്ലാം തകിടം മറിക്കും. അവിശ്വസനീയമായ തമാശബോധമാണ് അവളുടേത്. അവൾ മികച്ചവളാണ്, എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും തമാശയുള്ള പെൺകുട്ടിയാണ് അവൾ’ എന്നാണ് സാമന്ത പറഞ്ഞത്.

ഹിന്ദി റീമേക്കായ 'ബേബി ജോൺ' എന്ന ചിത്രത്തിലൂടെയാണ് കീർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ. ഈ കഥാപാത്രത്തിന് കീർത്തി അനുയോജ്യയാകുമെന്ന് സാമന്ത നിർദേശിച്ച കാര്യം കീർത്തി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ആ സമയത്ത് അവളുടെ മനസ്സിൽ എന്റെ പേര് ഉണ്ടായിരിക്കണം. വരുൺ എന്നോട് പറഞ്ഞതും അതാണ്. അതിന് എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കീർത്തിക്ക് ഈ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയും എന്ന് അവൾ പറഞ്ഞത് വളരെ വലിയ കാര്യമാണ്’ എന്നാണ് കീർത്തി പറഞ്ഞത്.

ഇരുവരും നിലവിൽ നിരവധി പുതിയ പ്രോജക്റ്റുകളുടെ തിരക്കിലാണ്. രാജ്കുമാർ റാവുവിനൊപ്പമുള്ള റഫ്താർ, വിജയ് ദേവരകൊണ്ട നായകനാകുന്ന 'റൗഡി ജനാർദന' എന്നിവയാണ് കീർത്തിയുടെ പ്രധാന ചിത്രങ്ങൾ. സാമന്തയുടെ 'മാ ഇന്റി ബംഗാരം' എന്ന ചിത്രം 2026 മെയ് 15ന് പുറത്തിറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keerthy SureshfriendshipSamantha Ruth Prabhucelebrity news
News Summary - Samantha Ruth Prabhu reveals Keerthy Suresh goes 'hyper max' at 2 AM
Next Story