‘അച്ഛൻ മരിക്കാൻ പോവുകയാണോ? ആ സംഭവത്തിന് ശേഷം ഹീറോ എന്നാണ് മകൻ വിളിച്ചത്; ആക്രമണത്തെ കുറിച്ച് സെയ്ഫ് അലി ഖാൻ
text_fieldsബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും ആശുപത്രിയിൽ നിന്ന് വീൽചെയറും സ്ട്രെച്ചറും ഉപയോഗിക്കാതിരുന്നതിനെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് താരം. ടു മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ എന്ന ടോക്ക് ഷോയിലാണ് സെയ്ഫ് ആക്രമണത്തെ കുറിച്ച് പറഞ്ഞത്. ഏറ്റുമുട്ടലിൽ സെയ്ഫ് അലി ഖാന് പുറത്തും കഴുത്തിലും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇത് മകൻ തൈമുറിനെ ആശങ്കപ്പെടുത്തിയെന്നും താരം പറയുന്നു.
‘ഇളയമകൻ ജേയുടെ കട്ടിലിനരികെ കത്തിയും പിടിച്ച് നിൽക്കുന്ന അക്രമിയെയാണ് താൻ ആദ്യം കണ്ടത്. ഇത് കണ്ടയുടൻ ഞാൻ ജേയുടെ മുറിയിലേക്ക് ഇടിച്ചുകയറി. ഇരുട്ടിൽ, ഒരാൾ കത്തിയും പിടിച്ച് അവന്‍റെ കട്ടിലിനരികെ നിൽക്കുന്നതാണ് അപ്പോൾ കണ്ടത്. അയാളുടെ കയ്യിൽ രണ്ട് കത്തികളുണ്ടായിരുന്നു. അയാൾ അതുകൊണ്ട് എന്‍റെ ദേഹമാസകലം വെട്ടാൻ തുടങ്ങി. തൈമൂർ മുകളിൽ നിന്ന് എന്നെ നോക്കി. അവൻ ചോദിച്ചു, അച്ഛൻ മരിക്കാൻ പോവുകയാണോ? ഞാൻ പറഞ്ഞു ഇല്ല, എനിക്ക് തോന്നുന്നില്ല. പക്ഷേ എന്‍റെ പുറത്ത് വേദനയുണ്ട്.
ഞങ്ങൾ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ കിടന്നുറങ്ങുകയായിരുന്നു. ഞാൻ അവിടെയുണ്ടായിരുന്ന ഒരാളോട് ഒരു സ്ട്രെച്ചർ കിട്ടുമോ എന്ന് ചോദിച്ചു. വീൽചെയർ ആണോ എന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു. അല്ല, എനിക്ക് ഒരു സ്ട്രെച്ചർ വേണമെന്ന് തോന്നുന്നു. അയാൾ ഇല്ലെന്ന് പറഞ്ഞു. അവസാനം ഞാൻ പറഞ്ഞു. ഞാൻ സെയ്ഫ് അലി ഖാൻ ആണെന്ന്. ഇതൊരു മെഡിക്കൽ എമർജൻസിയാണ്'. പിന്നെ എന്താണെന്ന് നടന്നതെന്ന് നിങ്ങൾക്കെല്ലാവർക്കുമറിയാം സെയ്ഫ് പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ എങ്ങനെ അവിടെ നിന്ന് പോകണം എന്നതിനേക്കുറിച്ച് എനിക്ക് ചില ഉപദേശങ്ങളൊക്കെ പലരും തന്നിരുന്നു. മാധ്യമങ്ങൾ വളരെ ആകാംക്ഷയിലായിരുന്നു. ആരും എന്നെ ശ്രദ്ധിച്ചില്ല. കഴുത്തിലെ കുത്ത് കുറച്ച് പ്രശ്നമായിരുന്നു. പക്ഷേ കുഴപ്പമില്ല, അവർ അത് തുന്നിക്കെട്ടി. പുറത്തിന് കുഴപ്പമില്ലായിരുന്നു. നടക്കുമ്പോൾ വേദനയുണ്ടായിരുന്നു. പക്ഷേ എനിക്ക് നടക്കാൻ കഴിഞ്ഞു. ആംബുലൻസിൽ പോകണം, വീൽചെയറിൽ പോകണം എന്നൊക്കെ പലരും പറഞ്ഞു. എന്തിനാണ് ആളുകളുടെയിടയിൽ വെറുതെ ആശങ്കയും പരിഭ്രാന്തിയും ഉണ്ടാക്കുന്നത്. അവർക്ക് മുന്നിലൂടെ നടന്ന് കുഴപ്പമൊന്നുമില്ലെന്ന് കാണിച്ചു കൊടുക്കുക, എനിക്ക് അത്രയേ ഉണ്ടായിരുന്നുള്ളൂ സെയ്ഫ് അലി ഖാൻ പറഞ്ഞു. സംഭവത്തിന് ശേഷം തന്നെ ഹീറോ എന്നാണ് ജേ വിളിച്ചതെന്നും’ സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

