'തെറ്റ് ഏറ്റുപറഞ്ഞ ആളാണ്, അതിജീവിതകൾക്ക് മാപ്പായിരുന്നു വേണ്ടിയിരുന്നത്'; മീടൂ ആരോപണവിധേയന്‍റെ സിനിമയില്‍ അഭിനയിച്ചതിൽ റിമ കല്ലിങ്കല്‍
text_fieldsമീ ടു ആരോപണ വിധേയനായ സജിൻ ബാബുവിന്റെ ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് നടി റിമ കല്ലിങ്കൽ. ചെയ്തത് തെറ്റാണെന്നു പറഞ്ഞതിനാലാണ് താൻ സജിൻ ബാബുവിന്റെ ചിത്രത്തിൽ അഭിനയിച്ചതെന്ന് താരം പറഞ്ഞു. 'പരാതിയാണ് നല്കേണ്ടിയിരുന്നതെങ്കില് അതിജീവിതകള്‍ അതുചെയ്യുമായിരുന്നു. അവര്‍ക്ക് മാപ്പായിരുന്നു വേണ്ടിയിരുന്നത്, അദ്ദേഹം അത് നല്കി' -എന്ന് റിമ പറഞ്ഞു. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ അതിഥിയായി എത്തിയതായിരുന്നു റിമ.
'മീടൂ ആരോപണങ്ങളില്‍, ചെയ്തത് തെറ്റാണെന്നുപറഞ്ഞ ഏക വ്യക്തി സജിന്‍ ആണ്. അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. സംഭവത്തിന്റെ എല്ലാവശവും എനിക്കറിയാം. പരാതിയാണ് നല്കേണ്ടിയിരുന്നതെങ്കില് അതിജീവിതകള്‍ അതുചെയ്യുമായിരുന്നു. അവര്‍ക്ക് മാപ്പായിരുന്നു വേണ്ടിയിരുന്നത്, അദ്ദേഹം അത് നല്കി. നാളെ ഞാന്‍ ഒരു ചിത്രം സംവിധാനംചെയ്യുകയോ നിര്‍മിക്കുകയോ ചെയ്യുകയാണെങ്കില്‍ ഉറപ്പായും എനിക്ക് ഇത്തരം ആളുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയാം. അത്തരക്കാര്‍ക്ക് പകരം മറ്റൊരാളെ എനിക്ക് കണ്ടെത്താം. എന്നാല്‍, അഭിനേതാവ് എന്ന നിലയില്‍ ഒട്ടും അധികാരമില്ലാത്ത ആളാണ് ഞാന്‍. പ്രത്യേകിച്ച് നടി എന്ന നിലയില്‍ എനിക്ക് നിലനിൽപുപോലുമില്ല. ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു എന്നെനിക്ക് അറിയാം. അതിന്റെ കുറ്റബോധവും എനിക്കുണ്ട്. പക്ഷേ, ഞാന്‍ സ്വാര്‍ഥയാണ്. എനിക്ക് ജോലി വേണം' -റിമ പറഞ്ഞു
അതേസമയം, ഭർത്താവിന്‍റെ പ്രിവിലേജിലാണ് താൻ അറിയപ്പെടുന്നതെന്ന പല കമന്‍റുകളും പ്രചാരണങ്ങളും കണ്ടിരുന്നുവെന്നും ആദ്യം വിഷമം തോന്നിയിരുന്നുവെന്നും റിമ പറഞ്ഞു. എന്നാൽ ഇപ്പോൾ താൻ എന്താണെന്ന ബോധ്യം തനിക്കുണ്ടെന്നും അതിനാൽ തന്നെ വിഷമം തോന്നാറില്ലെന്നും റിമ പ്രതികരിച്ചു. ആഷിഖ് അബു എന്ന സംവിധായകന്‍ ഉള്ളതുകൊണ്ട് മാത്രമാണ് റിമ കല്ലിങ്കലുള്ളത് എന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങൾക്ക് മറുപടി കൊടുക്കാനില്ലെന്നും റിമ പറഞ്ഞു.
‘ബിരിയാണി’ എന്ന സിനിമക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി.റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ. ജെ. അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

