Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വാക്കുകളിൽ വലിയ കരുതൽ, ഒരു കൂടിക്കാഴ്ചയിൽ പ്രിയപ്പെട്ടവനായി’; മുഖ്യമന്ത്രി വിജയ് യെ കണ്ട് രശ്മികയും വിജയ് ദേവരകൊണ്ടയും

text_fields
bookmark_border
Tamil Nadu Chief Minister
cancel
camera_altവിജയ് ദേവരക്കൊണ്ട, വിജയ്, രശ്മിക

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയപ്പെട്ട താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമിഴ്നാട് മുഖ്യമന്ത്രി വിജയ് യെ സന്ദർശിച്ചു. തങ്ങളുടെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമായ 'രണബാലി'യുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇരുവരും ചെന്നൈയിൽ എത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. ഈ കൂടിക്കാഴ്ചയുടെ മനോഹരമായ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കുവെച്ചതോടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി മാറി.

വെറും ചിത്രങ്ങൾ മാത്രമല്ല, വിജയ് യെ ക്കുറിച്ച് ഇരുവരും എഴുതിയ ഹൃദയസ്പർശിയായ കുറിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ കരിയറിന്റെ തുടക്കം മുതൽ താൻ ഒരു വിജയ് ആരാധികയാണെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് രശ്മിക മന്ദാന കുറിപ്പ് ആരംഭിച്ചത്. ‘ഏറെ നാളുകൾക്ക് ശേഷം ഞാൻ വിജയ് സാറിനെ കാണാൻ പോയി. എനിക്ക് ഓർമ വെച്ച കാലം മുതൽ അദ്ദേഹത്തിന്റെ വലിയ ആരാധികയായിരുന്നു ഞാൻ.

അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ഫാൻഗേൾ ആയി നടന്ന കാലം മുതൽ, പിന്നീട് അദ്ദേഹത്തോടൊപ്പം 'വാരിസു' എന്ന ചിത്രത്തിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ച നിമിഷം വരെ അത് വലിയൊരു യാത്രയായിരുന്നു. ഇന്ന് അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു മുഖ്യമന്ത്രി എന്ന നിലയിൽ നടത്തുന്ന യാത്ര കണ്ടപ്പോൾ അത്ഭുതപ്പെടുകയാണ്, അദ്ദേഹത്തിന്റെ യാത്ര അവിശ്വസനീയമാണ്! അദ്ദേഹത്തിന്റെ എളിമയും കാഴ്ചപ്പാടും എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു എന്നാണ് രശ്മിക കുറിച്ചത്.

അതേസമയം, വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ കൂടുതൽ വൈകാരികമായിരുന്നു. പ്രിയപ്പെട്ട ദളപതി വിജയ് സാറിനൊപ്പം ഏറ്റവും മനോഹരമായ സമയം ചെലവഴിച്ചു. തിരക്കേറിയ ഒരു ദിവസത്തിന് ശേഷവും, തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും അദ്ദേഹം ഞങ്ങളെ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ലോകത്തെക്കുറിച്ചും അദ്ദേഹം വ്യക്തിപരമായ ഉൾക്കാഴ്ചകൾ പങ്കുവെച്ചു.

അദ്ദേഹത്തിന്റെ ഓരോ വാക്കിലും അത്രയേറെ അനുഭവസമ്പത്തും കരുതലും ഉണ്ടായിരുന്നു. ഒരു കൂടിക്കാഴ്ച കൊണ്ട് തന്നെ സാർ എന്റെ പ്രിയപ്പെട്ടവനായി മാറി. അടുത്ത തവണ കാണും വരെ, എന്റെ എല്ലാ സ്നേഹവും ബഹുമാനവും, സ്വന്തം വിജയ് ദേവരകൊണ്ട എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

താരങ്ങളുടെ കൂടിക്കാഴ്ചക്ക് പിന്നാലെ 'രണബാലി' എന്ന ചിത്രത്തിനായുള്ള ആകാംക്ഷയും വർധിച്ചിരിക്കുകയാണ്. ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും. മൈത്രി മൂവി മേക്കേഴ്സ് അടുത്തിടെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പീരിയഡ് ആക്ഷൻ ഡ്രാമയുടെ കൂടുതൽ ദൃശ്യങ്ങൾ ട്രെയിലറിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം 1876-78 കാലഘട്ടത്തിലെ മദ്രാസ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് തന്റെ ഗ്രാമത്തെ സംരക്ഷിക്കാൻ പോരാടുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. 3 മിനിറ്റും 47 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലർ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും, അതിന്റെ ഗ്രാമീണ രായലസീമ പശ്ചാത്തലം വ്യക്തമാക്കുകയും, കഥയെ നയിക്കുന്ന സംഘർഷത്തിന്റെ നേർക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.

ചിത്രത്തിൽ സിംഗനമല എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നിന്നുള്ള കുതിരപ്പടയാളിയും പോരാളിയുമായ സിംഗനമല ബൊബ്ബിലി രണബാലിയായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. രശ്മിക അദ്ദേഹത്തിന്റെ ഭാര്യ ജയമ്മയായി വേഷമിടുന്നു, അതേസമയം അർനോൾഡ് വോസ്ലു ബ്രിട്ടീഷ് കമ്മീഷണറായ സർ തിയോഡോർ ഹെക്ടറായി എത്തുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rashmika Vijay Deverakonda Meet CM Vijay
Next Story