Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മറ്റാരെയും സീതയായി സങ്കൽപ്പിക്കാനാവില്ല; സായ് നീ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്': രാമായണത്തിലെ സായ് പല്ലവിയെക്കുറിച്ച് രൺബീർ കപൂർ

text_fields
bookmark_border
ramayana
cancel
camera_alt

രൺബീർ കപൂർ, സായ് പല്ലവി

സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് നിതീഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങിയ 'രാമായണ'. രണ്ടു ഭാഗങ്ങളായി നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ദീപാവലി റിലീസായി ഇന്ന് തിയറ്ററുകളിലെത്തി. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

രൺബീർ കപൂറിന്റെ രാമന് ഒപ്പം സീതയായി സായ് പല്ലവി അഭിനയിക്കുന്ന ചിത്രത്തിൽ യാഷ് ആണ് രാവണനായി വേഷമിടുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി പലരും എടുത്തുപറയുന്നത് രാവണന്‍റെ പ്രകടനം തന്നെയാണ്. രണ്‍ബീര്‍ കപൂറിനെപ്പോലും സൈഡാക്കാന്‍ യാഷിന് സാധിച്ചെന്നും ആദ്യ ഷോയ്ക്ക് ശേഷം പലരും അഭിപ്രായപ്പെടുന്നു.

ഇപ്പോഴിതാ രൺബീർ കപൂർ സീതയായ സായ് പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘സായ്, നിന്നിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് നിന്റെ സത്യസന്ധതയാണ്. നീ ഒരു സീനിൽ ഉള്ളപ്പോൾ നീ അഭിനയിക്കുകയല്ല, നീ അത് ജീവിക്കുകയാണ്. നിന്നെപ്പോലെ ഒരാളുടെ കൂടെ ഫ്രെയിം പങ്കിടാൻ കിട്ടുന്നത് ഏതൊരു സഹതാരത്തിനും ഭാഗ്യമാണ്’ രൺബീർ പറഞ്ഞു.

‘സീതയുടെ കാര്യം വന്നപ്പോൾ, നിന്നെയല്ലാതെ മറ്റാരെയും എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. സീത എന്നാൽ കൃപ, ശക്തി, ശാന്തമായ അന്തസ്സ് എന്നൊക്കെയാണ്. അതെല്ലാം നീ സ്വാഭാവികമായി കൊണ്ടുവരുന്നു. ശ്രീരാമനായി നിനക്ക് എതിരെ നിൽക്കുമ്പോൾ എനിക്ക് അഭിനയിക്കുന്നതായി തോന്നിയില്ല. സീതാദേവിയുടെ മുന്നിൽ നിൽക്കുന്നതായി തോന്നി’ രൺബീർ കൂട്ടിച്ചേർത്തു.

‘എന്റെ തെലുങ്ക് പ്രേക്ഷകരോട്, ഞാൻ ഹൈദരാബാദിൽ വരുമ്പോഴെല്ലാം നിങ്ങൾ എന്നെ കുടുംബാംഗത്തെ പോലെയാണ് സ്വീകരിച്ചത്. എന്റെ സിനിമകളോട് നിങ്ങൾ കാണിച്ച സ്നേഹവും സിനിമയോടുള്ള നിങ്ങളുടെ ബഹുമാനവും മറ്റെവിടെയും കാണാൻ കഴിയില്ല. നന്ദി, ഒരുപാട് സ്നേഹം’ രൺബീർ പറഞ്ഞു.

നിങ്ങൾക്ക് എത്ര വേണമെങ്കിലും വായിക്കാം, വിവിധ വ്യാഖ്യാനങ്ങൾ കാണാം; എന്നാൽ ആത്യന്തികമായി നിങ്ങൾ കഥാപാത്രത്തിന് ഏത് ആത്മാവാണ് നൽകുന്നത് എന്നതാണ് പ്രധാനം. ഞാൻ ശ്രീരാമനായി അഭിനനയിക്കുമ്പോഴും അതിൽ എന്റെ സ്വന്തം ആത്മാവാണ് ഉണ്ടാവുക. അതിൽ എങ്ങനെ ഒരു പുതിയ മാറ്റം കൊണ്ടുവരാൻ സാധിക്കും എന്നതായിരുന്നു താൻ നേരിട്ട വെല്ലുവിളിയെന്നും താരം വ്യക്തമാക്കി.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന രാമായണത്തിൽ ഹനുമാനായി സണ്ണി ഡിയോൾ, ദശരഥനായി അരുൺ ഗോവിൽ, കൈകേയിയായി ലാറ ദത്ത, ലക്ഷ്മണനായി രവി ദുബെ, ജടായുവായി അനുപം ഖേർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിങ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ranbir Praises Sai Pallavi’s Sita
Next Story