Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആലിയ ഭട്ടിന്റെ...

ആലിയ ഭട്ടിന്റെ ചിത്രങ്ങൾ മോർഫ് ചെയ്തു; ഇതൊന്ന് വൈറൽ ആക്കൂ എന്ന് പാക് ബ്രാൻഡ്, കലിയിളകി ആരാധകർ

text_fields
bookmark_border
ആലിയ ഭട്ടിന്റെ ചിത്രങ്ങൾ മോർഫ് ചെയ്തു; ഇതൊന്ന് വൈറൽ ആക്കൂ എന്ന് പാക് ബ്രാൻഡ്, കലിയിളകി ആരാധകർ
cancel
camera_alt

ആലിയ ഭട്ട്

മുംബൈ: സെലിബ്രിറ്റികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ എ.ഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നത് സിനിമാലോകത്ത് വലിയ ആശങ്കയാകുന്നു. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഇപ്പോൾ ഇത്തരമൊരു തട്ടിപ്പിന് ഇരയായിരിക്കുന്നത്. ആലിയ പാകിസ്താൻ വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചു എന്ന രീതിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പാകിസ്താൻ ആസ്ഥാനമായുള്ള 'വജയേഷ ഒഫീഷ്യൽ' എന്ന വസ്ത്ര ബ്രാൻഡാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആലിയയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ആലിയ ഭട്ടിന് പോലും ഞങ്ങളുടെ പ്യുവർ ശീഷ സിൽക്ക് കലക്ഷൻ ഇഷ്ടപ്പെട്ടു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ ആലിയയുടെ പഴയ ചിത്രങ്ങൾ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വസ്ത്രങ്ങൾ മാറ്റുകയാണ് ബ്രാൻഡ് ചെയ്തതെന്ന് ആരാധകർ ഉടൻ തന്നെ കണ്ടെത്തി.

ബ്രാൻഡിന്റെ നടപടിക്കെതിരെ ആലിയയുടെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ‘ഇത് വ്യാജമാണ്, വില കുറഞ്ഞ മാർക്കറ്റിങ് തന്ത്രമാണ്’ എന്നും ‘നടി നിങ്ങൾക്കെതിരെ കേസ് കൊടുക്കും’ എന്നും പലരും കമന്റ് ചെയ്തു. എന്നാൽ ഈ മുന്നറിയിപ്പുകളെ പരിഹസിക്കുന്ന രീതിയിലാണ് ബ്രാൻഡ് പ്രതികരിച്ചത്. ‘ഇതൊന്ന് വൈറൽ ആക്കൂ, എങ്കിലല്ലേ അവരും ഇതറിയൂ’ എന്നും, നിയമനടപടിയെ ഭയമില്ലെന്നും അവർ മറുപടി നൽകി.

അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ തുടങ്ങിയ പ്രമുഖർ നേരത്തെ തന്നെ തങ്ങളുടെ 'പേഴ്സണാലിറ്റി റൈറ്റ്സ്' സംരക്ഷിക്കാൻ കോടതിയെ സമീപിച്ചിരുന്നു. ഒരാളുടെ പേര്, ശബ്ദം, ചിത്രം എന്നിവ അവരുടെ അനുവാദമില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുന്ന അവകാശമാണിത്. ആലിയയുടെ കാര്യത്തിലും ഇത്തരം നിയമലംഘനമാണ് നടന്നിരിക്കുന്നത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ ആലിയ ഭട്ട് നിയമനടപടി സ്വീകരിക്കുമോ എന്നാണ് ഇപ്പോൾ സിനിമാലോകം ഉറ്റുനോക്കുന്നത്.

വിവാദങ്ങൾക്കിടയിലും ആലിയ തന്റെ പുതിയ സിനിമകളുടെ തിരക്കിലാണ്.യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആദ്യ വനിതാ കേന്ദ്രീകൃത ചിത്രമാണ് ആൽഫ. ജൂലൈ 10ന് ചിത്രം തിയറ്ററുകളിൽ എത്തും. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ലവ് ആൻഡ് വാറിൽ ഭർത്താവ് റൺബീർ കപൂറിനും വിക്കി കൗശലിനുമൊപ്പമാണ് ആലിയ അഭിനയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:promotionAlia Bhattmorphcelebrity newsbranding
News Summary - Pakistani Brand Morphs Alia Bhatt’s Pictures To Promote Its Products
Next Story